Advertisment

ചാരിറ്റി ഓഫ് പ്രവാസി മലയാളി കുടുംബ സംഗമം സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്: ജീവകാരുന്ന്യ സംഘടനയയ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് മൂന്നാമത് കുടുംബ സംഗമം എക്സിറ്റ് പതിനെട്ടിലുള്ള അല്‍ കൗഫ് ഇസ്ത്രഹയില്‍   വെച്ച് വിപുലമായി   സംഘടിപ്പിച്ചു, സംഗമത്തോടനുബന്ധിച്ച്  അംഗങ്ങളുടെ മെമ്പര്‍ ഷിപ്‌ പുതുക്കല്‍,  സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍, പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ എന്നിവ കുടുംബ സംഗമം ചര്‍ച്ച ചെയ്തു.

Advertisment

publive-image

കുടുംബ സംഗമം 2018 ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡന്‍റ് അയൂബ് കരൂപടന്ന അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുന്നു. സമീപം സെക്രട്ടറി ബൈജു ജോര്‍ജ്, ട്രഷര്‍ ഷാജഹാന്‍ കല്ലമ്പലം ,വൈസ് പ്രസിഡണ്ട്‌ സോണി കുട്ടനാട് , റിഷി ലത്തീഫ്, ജയന്‍ കൊടുങ്ങല്ലൂര്‍ ,ആനി സാമുവല്‍ ,റെനി സുരേഷ്  എന്നിവര്‍. 

publive-image

കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം റെനി സുരേഷ് ഉദ്ഘാടനം ചെയ്തു പ്രസിഡന്‍റ് അയൂബ് കരൂപടന്ന അധ്യക്ഷത വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ , ഷാജഹാന്‍ കല്ലമ്പലം , സോണി കുട്ടനാട്, റിഷി ലത്തീഫ് ഷാരോണ്‍ ഷെരീഫ്‌, ജലീല്‍ പള്ളാത്തുരുത്ത്, ഷാജഹാന്‍ പാലാട്, വിജയകുമാര്‍ , ജോണ്‍സണ്‍ മാര്‍ക്കോസ്, നാസര്‍ കളിവീട് ,സത്താര്‍ മാവൂര്‍, ആനി സാമുവല്‍ , സെലിന്‍ മാത്യു , ബിജി ബെന്നി , നജുമുന്നീസ ഷാജഹാന്‍, സിനി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വളരെ ചെറുപത്തില്‍ തന്നെ ജീവകാരുന്ന്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കുട്ടികളായ സല്‍മാനുല്‍ ഫാരീസ്‌ , ആന്‍ഡ്രിയ ജോണ്‍സണ്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു സെക്രട്ടറി ബൈജു ജോര്‍ജ് സ്വാഗതവും ചാരിറ്റി കണ്‍വീനര്‍ കെ കെ സാമുവല്‍ നന്ദിയും പറഞ്ഞു.

publive-image

ജീവകരുന്ന്യപ്രവര്‍ത്തനത്തിന് സല്‍മാനുല്‍ ഫാരീസിന് പ്രസിഡന്‍റ് അയൂബ് കരൂപടന്ന സ്നേഹോപഹാരം നല്‍കുന്നു

സംഗമത്തോടനുബന്ധിച്ച് കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി റിയാദ് കലാഭവന്‍ അവതരിപ്പിച്ച മണിവീണയാണെന്റെ കേരളം എന്ന ഡോക്യുമെന്റ്ററിയും പ്രദര്‍ശിപ്പിച്ചു. വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു ഗാനസന്ധ്യ,നൃത്തനൃത്ത്യങ്ങള്‍, ഡിജി അലക്സ്‌, ഷാരോണ്‍ ഷെരീഫ്‌ എന്നിവരുടെ മിമിക്രി, കുട്ടികള്‍ അവതരിപ്പിച്ച ഡബ്മാഷ്‌, ആര്‍ട്ട്‌ കണ്‍വീനര്‍ സത്താര്‍ മാവൂര്‍ , നാസര്‍ കളിവീട് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഗാനസന്ധ്യയില്‍ റെനി , തസ്നി റിയാസ്‌, ഗിരിദാസ്‌ ,ജോജി കൊല്ലം , ഷാജഹാന്‍, റഹീല ബീവി ,ഷാരോണ്‍, ഗിരീഷ്‌ , ഷിജു, ഫാത്തിമ  മനാഫ്‌  ,ഐഷ മനാഫ്‌  ,നിത നാസര്‍,തുടങ്ങി നിരവധി പേര്‍ ഗാനങ്ങള്‍ ചടങ്ങിന് കൊഴുപ്പേകി. പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനങ്ങളും വിതരണം ചെയ്തു.

publive-image

ജീവകരുന്ന്യപ്രവര്‍ത്തനത്തിന് ആന്‍ഡ്രിയ ജോണ്‍സന് ജയന്‍ കൊടുങ്ങല്ലൂര്‍ സ്നേഹോപഹാരം നല്‍കുന്നു.

publive-image

സംഗമത്തിന് ചാരിറ്റി ഓഫ് പ്രവാസി മലയാളി  യുവാക്കളുടെ വേദിയായ യുവ യുനൈറ്റഡ്‌ സാരഥി റിഷി ലത്തീഫ് ആശംസ നേരുന്നു .

പരിപാടികള്‍ക്ക് സുനില്‍ ജോര്‍ജ്, ശബരി, നിസാര്‍ കൊല്ലം, ബഷീര്‍ പാലക്കാട്‌, വിക്കി സാമുവല്‍ .പദ്മനാഭന്‍ പാലക്കാട് , നൗഫല്‍, സല്‍മാന്‍ ഫാരീസ്‌, എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

സംഗമത്തിന് ചാരിറ്റി ഓഫ് പ്രവാസി മലയാളി വനിതാവിഭാഗം ക്ഷമ സ്ത്രീ കൂട്ടായ്മ ചെയര്‍പെഴ്സന്‍ ആനി സാമുവല്‍ ആശംസനേരുന്നു.

Advertisment