ചാരിറ്റി ഓഫ് പ്രവാസി മലയാളി വാര്‍ഷികം പുരസ്ക്കാരനിറവിലും, ജനപങ്കാളിത്തത്തിലും കെങ്കേമം..

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Saturday, April 21, 2018

റിയാദ് : ജീവകാരുണ്യരംഗത്ത് പകരം വെക്കാനില്ലാത്ത തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ഒന്നാമത് വാര്‍ഷികവും പുരസ്ക്കാരദാനവും മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിച്ചു.

വാര്‍ഷികാഘോഷം സൗദി റോയല്‍ ഫാമിലി ഫിസിഷ്യന്‍ ഡോ: സൈദ്‌ അന്‍വര്‍ കുര്‍ഷിദ് ഉത്ഘാടനം ചെയ്യുന്നു.

വൈകീട്ട് ഏഴുമണിക്ക് തുടങ്ങിയ സാംസ്ക്കാരിക പരിപാടികള്‍ രാത്രി ഒന്നരവരെ നീണ്ടുനിന്നു.ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പ്രസിഡണ്ട്‌ അയൂബ് കരൂപടന്ന അധ്യക്ഷത വഹിച്ചു സൗദി രാജകുടുംബത്തിന്‍റെ ഫാമിലി ഡോക്ടര്‍ സൈദ്‌ അന്‍വര്‍ കുര്‍ഷിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സൗദി സി ഐ ഡി വിഭാഗം തലവന്‍ സുല്‍ത്താന്‍ മുഖ്യ അതിഥി ആയിരുന്നു. ചാരിറ്റി ഓഫ് പ്രവാസി മലയാളി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തി മാതൃകാപരമെന്നും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഏതു സമയത്തു വിളിച്ചാലും തന്‍റെ സഹായം ഉണ്ടാകുമെന്നും തായിഫ് ഇന്ത്യന്‍ സ്കൂള്‍ സ്ഥാപകന്‍ കൂടിയായ സൈദ്‌ അന്‍വര്‍ കുര്‍ഷിദ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറയുകയുണ്ടായി.

ആശംസകള്‍ നേര്‍ന്നുകൊണ്ട്,ശിഹാബ് കൊട്ടുകാട്,അഷറഫ് വടക്കേവിള, വിജയന്‍ നെയ്യാറ്റിന്‍കര, ഷംനാദ് കരുനാഗപള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, സലിം കളക്കര, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി റിഷി ലത്തീഫ് സ്വാഗതവും, ട്രഷര്‍ നിസാര്‍ കൊല്ലം നന്ദിയും പറഞ്ഞു .

ചടങ്ങില്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രഖ്യാപിച്ച പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഷാജഹാന്‍ കല്ലംബലം (ബിസിനെസ്സ് ) സ്റ്റീഫന്‍ മറ്റത്തില്‍, ആനി സാമുവല്‍, (ജീവകാരുണ്യം), ജോസഫ്‌ അതിരുങ്കല്‍, മഞ്ജുള ശിവദാസ്‌ (സാഹിത്യം-ചെറുകഥ, കവിത) ബഷീര്‍ പാങ്ങോട് (മാധ്യമം-സമഗ്രസംഭാവന) നസ്രുദീന്‍ വി.ജെ, ഷംനാദ് കരുനാഗപള്ളി (ദൃശ്യമാധ്യമം) സുലൈമാന്‍ ഊരകം (അച്ചടി മാധ്യമം) ജയന്‍ കൊടുങ്ങല്ലൂര്‍ (ഓണ്‍ലൈന്‍ മാധ്യമം), ജിഷ റെനി , ഹനീഫ തിരൂര്‍ (അഭിനയം) അരുണ്‍ സക്കറിയ, ജലീല്‍ കൊച്ചി (പാട്ടുകാരന്‍) പി എം എ ജബ്ബാര്‍ (ഗാനരചിതാവ്) പൊതു പ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവന അയൂബ് കരൂപടന്ന, സോണി കുട്ടനാട്, ഷിഹാബ് കൊട്ടുകാട്, അഷറഫ് വടക്കേവിള, സത്താര്‍ കായംകുളം, ലിസ മാത്യു, ഷിക്കു സ്റ്റീഫന്‍, കെ.കെ. സാമുവല്‍ എന്നിവരെ ആദരിച്ചു.

ഡോക്ടര്‍ സൈദ്‌ അന്‍വര്‍ കുര്‍ഷിദ് , ദിലീഷ് നായര്‍ , അയൂബ് കരൂപടന്ന, സുരേഷ് ശങ്കര്‍ , മജീദ്‌ പൂളകാടി, ജിമ്മി പോള്‍സന്‍, സ്മിത മൊഹിയുധീന്‍, കുഞ്ചു സി നായര്‍, സ്റ്റാന്‍ലിന്‍, വിക്കി മാവിലക്കര, റാഫി പാങ്ങോട്, സെലിന്‍ ജെയിംസ്‌, മെറീന ജിമ്മി എന്നിവര്‍ അവാര്‍ഡ്‌ ജേതാക്കള്‍ക്ക് ഫലകം സംമ്മാനിച്ചു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മഞ്ജുള ശിവദാസ്‌, അബ്ദുല്‍ റസാക്ക്, റഹീല ഷാജഹാന്‍ എന്നിവര്‍ക്ക് ചടങ്ങില്‍  യാത്രയയപ്പ് നല്‍കുകയുണ്ടായി. ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാന നൃത്ത സന്ധ്യ “ശ്രുതിലയം 2018” സത്താര്‍ മാവൂര്‍, ജോണി ജോസഫ്, ബിന്ദു ടീച്ചര്‍, രമ ഭദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുജീബ് ചാവക്കാട് , റെക്സി ജോര്‍ജ്, എന്നിവര്‍ അവതാരകര്‍ ആയിരുന്നു. ജനദ്രിയ ഫെസ്റ്റിവലില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ മാര്‍ഗ്ഗം കളിയും ഒപ്പനയും, മറാത്തി നൃത്തവും, കുച്ചുപടിയും, ഭരതനാട്ട്യവും വാര്‍ഷിക ആഘോഷ ചടങ്ങിന് കൊഴുപ്പേകി.

അബ്ദുല്‍ റസാക്ക്, മുജീബ് വണ്ടൂര്‍, മനോജ്‌ തങ്കച്ചന്‍, സ്റ്റാന്‍ലി മറാത്ത്, ഷാജഹാന്‍ പാലോട്, നൗഫാര്‍, ശിവദാസന്‍ അയ്യപ്പന്‍, ഷൈനി ലീലാമ, അന്‍സാര്‍ എ.കെ, സുനില്‍ ജോര്‍ജ്, സതീഷ്‌ പാലക്കാട്, രാജന്‍ ,ജോര്‍ജ് ബൈജു, മാള മൊഹിയുധീന്‍.എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

×