Advertisment

ജിദ്ദ - എടവണ്ണ മഹല്ല് കമ്മിറ്റി ജീവകാരുണ്യ പ്രവർത്തകരെ ആദരിച്ചു

New Update

publive-image

Advertisment

ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിൽ മലയാളികൾ ഉൾപ്പെടയുള്ള നൂറുകണക്കിന് നാട്ടുകാർക്ക് സാന്ത്വനവും ആശ്വാസവുമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ - പൊതു പ്രവർത്തകരെ ജിദ്ദാ എടവണ്ണ മഹല്ല് കമ്മിറ്റി ആദരിച്ചു. ജിദ്ദയിലെ മലയാളി സമൂഹത്തിന് സുപരിചിതരായ നൗഷാദ് മമ്പാട്, മുഹമ്മദ് കുട്ടി എന്നിവരെയാണ് ജിദ്ദാ എടവണ്ണ മഹല്ല് കമ്മിറ്റി ആദരിച്ചത്.

എടവണ്ണ മഹല്ലിലെ അംഗങ്ങളുടെ വിവിധ പ്രശ്നങ്ങളിലിൽ ഇവർ ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടിരുന്നു, ഇത്തരം പ്രവർത്തനങ്ങളോടുള്ള ആദരവാണ് ചടങ്ങു സംഘടിപ്പിക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്. ജിദ്ദയിലും നാട്ടിലുമായി അംഗങ്ങൾക്കും മുൻ പ്രവാസികൾക്കും കുടുംബങ്ങൾക്കും വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയാണ് ഈ കമ്മിറ്റിയുടെ മുഖ്യ പ്രവർത്തന മേഖല. ഷറഫിയ സ്‌പൈസ് മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് ആദരവ് ചടങ് നടത്തിയത്.

ചടങ്ങിൽ രക്ഷാധികാരി സാക്കിർ ഹുസൈൻ എടവണ്ണ അദ്ദ്യക്ഷത വഹിച്ചു. ആദരവ് ഏറ്റുവാങ്ങിയ നൗഷാദ് മമ്പാട്, മുഹമ്മദ് കുട്ടി, സുൽഫീക്കർ ഒതായി, ടി കെ നസീർ മുണ്ടേങ്ങര, ഫിറോസ് ബാബു ചെമ്പകുത്ത്, സുനീർ ഒതായി എന്നിവർ പ്രസംഗിച്ചു. ജനറൽ സിക്രട്ടറി ടിപി ഇഖ്ബാൽ മാസ്റ്റർ സ്വാഗതവും ട്രഷറർ റിഷാദ് പറമ്പൻ നന്ദിയും പറഞ്ഞു.

jeddah news
Advertisment