Advertisment

ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ്‌ വേണമെന്ന ആരോഗ്യ മന്ത്രിയുടെ നിലപാട് നിർഭാഗ്യകരവും പ്രവാസികളോടുള്ള വഞ്ചനയുമെന്നു രമേശ്‌ ചെന്നിത്തല

New Update

തിരുവനന്തപുരം : ഗൾഫിൽ നിന്നു ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ്‌ വേണെന്നവർത്തിക്കുന്ന ആരോഗ്യമന്ത്രിയുടെ നിലപാട് നിര്ഭാഗ്യകരവും പ്രവാസികളോടുള്ള വഞ്ചനയും ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

Advertisment

publive-image

ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി നടക്കുന്ന മീറ്റിങ്ങിനു ശേഷം അഭിപ്രായം പറയാമെന്ന ആരോഗ്യമന്ത്രി കാര്യങ്ങൾ അറിയാതെ ആണ് സംസാരിക്കുന്നത്. വിദേശത്ത് നിന്നു വിമാനങ്ങൾ വരുന്നതിനു വന്ദേ ഭാരത് പദ്ധതി പ്രകാരമുള്ള പ്രോട്ടോകോൾ ഇപ്പോൾ തന്നെയുണ്ട്. അത് പാലിച്ചു കൊണ്ടുവരണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

എന്നാൽ ആരോഗ്യമന്ത്രി ആകട്ടെ അതിനു വിരുദ്ധമായാണ് പറയുന്നത്. ടിക്കറ്റ് എടുത്തു വരാൻ കഴിയാത്ത പാവങ്ങളാണ് ചാർട്ടേഡ് വിമാനത്തിൽ സന്നദ്ധ സoഘടനകളുടെ സഹായത്തോടെ നാട്ടിൽ എത്തുന്നത്. അവരിൽ ഇനി കോവിഡ് ടെസ്റ്റ്‌ കൂടി അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

chartered flight covid test
Advertisment