Advertisment

ആശ്വാസത്തിന്‍റെ ചിറകിലേറി അവർ നാടണഞ്ഞു

New Update

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റും (ADAK) GOLDENGATE ട്രാവൽ ആൻഡ് ടൂർസും ചേർന്ന് ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനം കൊച്ചിയിൽ എത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 11 മണിയോടെയാണ് കൊച്ചിയിൽ പറന്നിറങ്ങിയത്.

Advertisment

publive-image

കൊറോണ വൈറസ് വിതച്ച ഭീതിയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദു ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് ADAK, GOLDENGATE ട്രാവൽ ആൻഡ് ടൂർസും ചേർന്ന് കുവൈത്തിൽ നിന്ന് പുറപ്പെടുന്ന ആദ്യത്തെ സംരംഭമാണിത്.

രോഗികൾ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ, സന്ദർശക വിസയിൽ വന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർ, പരീക്ഷകൾ കഴിഞ്ഞു. നാട്ടിലേക്ക് ഉപരി പഠനത്തിന് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്ക്‌ ആണ് ഇതിലൂടെ അവസരം ലഭിച്ചത്.

ഈ ഉദ്യമത്തിൽ സഹായിച്ച എല്ലാവര്ക്കും ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) നന്ദി അറിയിക്കുന്നു.

chartered flight
Advertisment