നാരായണന്‍സാറും കുടുംബവുമൊത്ത് “ഇത്തിരിനേരം ഒത്തിരിസ്നേഹത്തോടെ സ്നേഹസല്ലാപം”..യാത്രാമംഗളങ്ങള്‍

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Sunday, July 8, 2018

ക്ഷമ സ്ത്രീ കൂട്ടായ്മ ചെയര്‍പെഴ്സന്‍ ആനി സാമുവലിന്‍റെ വസതിയില്‍  ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവര്‍ത്തകര്‍ക്കും സുഹുര്‍ത്തുക്കള്‍ക്കൊപ്പവും നാരായണന്‍ സാറും കുടുംബവും.

റിയാദ് ഇന്ത്യൻ എംബസിയിലെ  വി .നാരായണന്‍ നമുക്ക് അദ്ദേഹത്തെ നമ്മുടെ പ്രോഗ്രാമിന്റ് ഉദ്ഘാടകൻ ആക്കിയാലോ അതെ അതാ നല്ലത് കമ്മറ്റിയിൽ ആർക്കും വിയോജിപ്പില്ല അദ്ദേഹം വരുമോ വിളിച്ചാൽ ചിലർക്ക് സംശയം അപ്പോൾ ചിലർ ഒഴിവുണ്ടെങ്കിൽ അദ്ദേഹം നൂറുശതമാനം വരും ഒക്കെ ഞാൻ ഒന്ന് വിളിക്കാം ഹലോ നാരായണൻ സാറല്ലേ അതെ സർ ഞങ്ങൾ ഒരു സംഘടനയുടെ ആളുകളാണ് ഞങ്ങളുടെ സംഘടനയുടെ വാർഷികമാണ് അത് ഉദ്ഘാടനം ചെയ്‌യാൻ താങ്കളുടെ സമ്മതത്തിനു വിളിച്ചതാണ് ഇങ്ങെനെ ഒരു കാൾ മലയാളികളുടെ പ്രിയങ്കരനായ ഓഫീസർ നാരായൺ സാറിന് വന്നാൽ അദ്ദേഹം അദ്ദേഹത്തിന്റെ സമയമനുസരിച്ചു തീർച്ചയായും അദ്ദേഹം ആ പ്രോഗ്രാമിന് എത്തുകയും കഴിയുന്നത്ര നേരം അവിടെ ചിലവഴിച്ച് അവരില്‍ ഒരാളായി മാറുന്ന പ്രകൃതം ഒരു വിധത്തിലുമുള്ള തലകനം കാണിക്കാതെ എല്ലാവരോടും സ്നേഹത്തോടെ വിനയത്തോടെ പെരുമാറുന്ന അതെ അതുതന്നെയാണ് അദ്ദേഹത്തെ വിത്യസ്തനാക്കുന്നത്.

എംബസിയില്‍ ഇതിനുമുന്‍പ്‌ വി.വി.നാരായണന്‍ എന്ന ഉദ്യോഗസ്ഥനും ഇതുപോലെ ആയിരുന്നുവെന്ന് പലരും സാക്ഷ്യപെടുത്തുന്നു.ജനകിയരായ രണ്ടു നാരായണന്‍മാര്‍.കഴിഞ്ഞ മാസം വിരമിച്ച പി രാജേന്ദ്രന്‍ അദ്ധേഹവും തീര്‍ത്തും ജനകിയന്‍ സൗദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ പ്രമുഖ സ്ഥാനം പിടിച്ചവാരാണ് ഇവരല്ലാം.അവരുടെ സത്യസന്ധമായ ഇടപെടലുകള്‍ ആണ് മലയാളികള്‍ക്ക് ഇവരെല്ലാം പ്രിയങ്കരയാത് റിയാദ് സമൂഹം അവര്‍ക്ക് നല്‍കുന്ന ആദരവ് തികച്ചും അര്‍ഹതപെട്ടത് തന്നെയാണ്.

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദിന്‍റെ വനിതാവിഭാഗം  ക്ഷമ സ്ത്രീ കൂട്ടായ്മ ചെയര്‍പെഴ്സന്‍ ആനിസാമുവലും കുടുംബവും സംഘടനയും  വസതിയില്‍ ഒരുക്കിയ സ്നേഹവിരുന്ന് നാരായണന്‍ സാറും കുടുംബവുമൊത്ത് ഇത്തിരി നേരം ഒത്തിരി സ്നേഹാദരവോടെ നടത്തിയ യാത്രയയപ്പ് വേറിട്ട അനുഭവമായി മാറി .ആ സ്നേഹ നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് സത്യംഓണ്‍ലൈന്‍ ന്യൂസ്‌ ……

കേവലം മൊബൈലില്‍ പകര്‍ത്തിയ നാരായണന്‍സാറും കുടുംബവുമായുള്ള സൗഹൃദ ചാറ്റ് ലൈവ് ..മുറിച്ചു മാറ്റാതെ.

നാരായണന്‍സാര്‍ ഗാനം ആലപിക്കുന്നു

എല്ലാവരുടെയും സ്നേഹം മാത്രം സമ്പാദിച്ചുകൊണ്ടുമാത്രമേ ഏതു ചടങ്ങിനു എത്തിയാലും മടങ്ങാറുള്ളൂ ഞാൻ ഇത്രയും പറഞ്ഞത് ഉദ്യാഗസ്ഥ തലക്കനം ഫാഷൻആക്കിയ നിരവധി ഉദ്യാഗസ്ഥരെ നമുക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കും അതിൽ നിന്ന് വ്യത്യസ്തമായി സാധാരണക്കാരിൽ സാധാരണക്കാരനായി നമ്മോടു സംവദിക്കുകയും നമുക്കൊപ്പം ചേർന്ന് നടക്കുകയും ചെയ്യുക എന്നുപറഞ്ഞാൽ അതുതന്നെയാണ് സൗദിയിലെ ഇന്ത്യൻ സമൂഹം പ്രത്യേകിച്ച് മലയാളി സമൂഹം അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്

സൗദിഅറേബ്യയിലെ ഔദ്യോഗിക ജീവിതത്തിലെ കാലാവധിപൂർത്തിയാക്കി മറ്റൊരു രാജ്യത്തേക്ക് ജോലിമാറിപോകുന്ന വെങ്കിടേശ്വരൻ നാരായൺ എന്ന വി.നാരായണൻ നമ്മുടെയെല്ലാം നാരായണൻ സാർ റിയാദിലെ മലയാളി പൊതുസമൂഹത്തിന്റെ സ്നേഹയാത്രയയപ്പു സമ്മേളേനങ്ങളിൽ ഒരു താരമായി മാറിയിരിക്കുന്നു.എല്ലാവരും യാത്രയയപ്പ് സമ്മേളനങ്ങൾക്ക് വിളിക്കുന്നുണ്ടെങ്കിലും സമയകുറവും പോകുന്നതിനുമുൻപ് ചെയ്തുതീർക്കാനുള്ള ഒരുപാട് കാര്യങ്ങളുടെ ജോലിത്തിരക്കിലുമാണ് അദ്ദേഹം പോകാൻ പറ്റുന്ന സ്ഥലങ്ങളിൽ പോയി അവരിൽ ഒരാളായി മാറിയ കാഴ്ചയും അനുഭവവും ആണ് എനിക്കുണ്ടായത്

നാരായണന്‍സാറും കുടുംബവും സദ്യവട്ടത്തില്‍

ക്ഷമ സ്ത്രീ കൂട്ടായ്മ ഭാരവാഹികള്‍

കഴിഞ്ഞ ദിവസം റിയാദിലെ ക്ഷമ സ്ത്രീ കൂട്ടായ്‌മയുടെ ചെയർപെഴ്സൺ ആനി സാമുവലിന്റെ വസതിയിൽ ഞങ്ങൾ എല്ലാവരും ഒത്തുകൂടി സ്നേഹം പങ്കിടുകയുണ്ടായി വിഭവസമൃദമായ സദ്യയോടെ ഉച്ചക്ക് ആരംഭിച്ച പരിപാടിയുടെ പേര്തന്നെ “ നാരായൺസാറും കുടുംബവുമൊത്ത്..ഇത്തിരിനേരം..ഒത്തിരി സ്നേഹത്തോടെ യാത്രാമംഗളങ്ങൾ”.യഥാർത്ഥത്തിൽ ഇത്തിരിനേരമല്ല ഒത്തിരിനേരം ഞങ്ങൾ ആഘോഷിക്കുകയായിരുന്നു. കുശലം പറഞ്ഞും അദ്ദേഹത്തോട് ചോദിക്കാനുള്ള കാര്യങ്ങൾ ചോദിക്കുകയും അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും സംഗീതവും ആട്ടവും പാട്ടുമായി നാലര മണിക്കൂർ പോയതറിഞ്ഞില്ല സത്യത്തിൽ ഞങ്ങളെയും അത്ഭുതപ്പെടുത്തി ഇത്രയും നേരം ഞങ്ങളോടുത്ത് ചിലവഴിച്ചപ്പോൾ അദ്ദേഹം സ്നേഹംകൊണ്ട് ഞങ്ങളെ തോൽപ്പിക്കുകയായിരുന്നു.സ്നേഹത്തിനു മുന്നിൽ തോൽക്കുന്നത് ഒരു സുഖവും നന്മയുമാണെങ്കിൽ അത് തന്നെയാണ് തിരിച്ചും ഞങ്ങളും പകർന്നു നൽകിയത്

പുഞ്ചിരിയോടെ ഒരു ക്ലിക്ക്‌ ചാരിറ്റി പ്രവാസി മലയാളി പ്രസിഡണ്ട്‌ അയൂബ് കരൂപടന്ന

യുവ യുനൈറ്റഡ്‌ തിരക്കിലാണ്

എംബസിയിലെ ഉയര്‍ന്ന ഉദ്യാഗസ്ഥൻ എന്ന നിലയിൽ അദേഹത്തിന്റെ അധികാരപരിധിയിൽ നിന്ന് ഇന്ത്യൻ കമ്യൂണിറ്റിയുമായി സംവദിക്കാനും നിർദേശങ്ങൾ നൽകാനും നടപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് അതിലുപരി നമ്മളുമായി അടുത്ത് ഇടപഴകാനും സാധിച്ചിട്ടുള്ള നാരായണൻ സർ എപ്പോഴും കാണുമ്പോൾ പറയുന്ന കാര്യം ഇന്ത്യൻ എംബസിയിലെ വളണ്ടിയർമാരുടെ സേവനത്തെ കുറിച്ചാണ് വളരെ മികച്ചതാണ് അവരുടെ പ്രവര്‍ത്തനം അവരാണ് എംബസിയുടെ നല്ല പ്രവർത്തനങ്ങൾക്ക് ജനകിയ മുഖം നൽകാൻ സഹായിക്കുന്നത്

ഫോട്ടോഗ്രാഫര്‍ ജോജികൊല്ലം ഗാനം ആലപിക്കുന്നു.സമീപം ക്ഷമ സ്ത്രീ കൂട്ടായ്മ ചെയര്‍ പെഴ്സന്‍ ആനി സാമുവല്‍

റിഫയുടെ പ്രസിഡണ്ട്‌ ജിമ്മി പോള്‍സന്‍ ഗാനം ആലപിക്കുന്നു

മുപ്പത് ലക്ഷത്തിൽ പരം ആളുകൾ ഉള്ള സൗദിയിൽ അവരുടെ പ്രശ്നങ്ങൾ മുഴുവൻ പരിഹരിക്കാനുള്ള സ്റ്റാഫുകൾ ഇല്ലായെന്നുള്ളവസ്തുത എല്ലാവര്ക്കും അറിയാം പക്ഷെ ഉള്ള സ്റ്റാഫുകൾ നന്നായി പ്രവർത്തിക്കുന്നു അത് വളണ്ടിയർമാരുടെ പ്രവർത്തനത്തിന് ഏറെ ഗുണകരമായിമാറ്റാൻ സാധിക്കുന്നു എംബസിയിലെ എല്ലാ വളണ്ടിയർമാരെയും സോഷ്യൽ വർക്കേഴ്സിനെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നതായി സ്നേഹസംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

റിയാദിന്‍റെ സ്വന്തം ഗായകന്‍ ഹനീഫ തിരൂര്‍ 

റിയാദിൽ നിന്ന് പോയാലും നിങ്ങളുടെ സ്നേഹം എന്നും ഉണ്ടാകണം ജക്കാർത്തയിൽ എന്റെ വീടിന്റെ വാതിൽ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കും എന്ന് പറയാനും അദ്ദേഹം മറന്നില്ല സംഗീതത്തിൽ ഏറെ തല്പരനായ അദ്ദേഹം പങ്കെടുക്കുന്ന എന്റർടൈന്മെന്റ് പ്രോഗ്രാമുകളിൽ ഗാനങ്ങൾ ആലപിക്കാറുണ്ട് ഒരുപക്ഷെ അതുതന്നെയാണ് മലയാളികൾക്ക് അദ്ദേഹം കൂടുതൽ പ്രിയങ്കരനായതെന്ന് തോന്നുന്നു.

നാട്ടിൽ തിരുവനന്തപുരം സ്വദേശിയാണ് കേന്ദ്രിയ വിദ്യാലയത്തിലും ഫോർട്ട് ഹൈസ്കൂളിലുമായ് മെട്രിക്കുലേഷൻ കഴിയുകയും 1986 ൽ തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയതിനുശേഷം 1995 ൽ ലോ സെന്റർ II ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്ന് നിയമബിരുദം നേടിയിട്ടുള്ള വി.നാരായണൻ നന്നായി വായിക്കുകയും എഴുതുകയും ചെയ്‌യുന്ന വെക്തിതതമാണ്. നിരവധി വിദേശരാജ്യങ്ങളില്‍ സേവനം മലേഷ്യ, ബള്‍ഗേരിയ, ന്യൂയോര്‍ക്ക്,ആഫ്രിക്ക, തുടര്‍ന്ന് രണ്ടര വര്‍ഷം കോഴിക്കോട് പാസ്പോര്‍ട്ട്‌ ഓഫീസര്‍,പിന്നിട് പാരീസ്‌, ബംഗളാദേശ്, 2015 ആഗസ്റ്റ്‌ മുതല്‍ സൗദിഅറേബ്യയില്‍. റിയാദിൽ നിന്ന് വിടപറയുന്ന അദ്ദേഹം പോകുന്നത് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക്‌ സൗദിയിലെ കഴിഞ്ഞ മൂന്നുവർഷകാലത്തെ അനുഭവകുറുപ്പികൾ എന്നനിലയിൽ ഒരു പുസ്തകം എഴുതുമെന്നും. തന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എന്നും താങ്ങും തണലും തന്റെ മാതാപിതാക്കളും ഭാര്യയുമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.

സദ്യവിളമ്പുന്ന തിരക്കിലാണ് പ്രിയാനാരായണന്‍

ഭക്ഷണം കഴിച്ചും വിളമ്പിയും  നരനായണന്‍സാറും കുടുംബവും..മകന്‍ ഹരി കറി വിളമ്പുന്നു.

ഭാര്യ പ്രിയ നാരായണൻ റിയാദിലെ സാംസ്ക്കാരിക വേദികളിൽ പ്രത്യേകിച്ച് സ്ത്രീ കൂട്ടായ്മകളുടെ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആദരവ് പിടിച്ചുപറ്റിയ ജനകിയമുഖം അദ്ധ്യാപികയായ പ്രിയ നാരായണൻ നന്നായി പാചകം ചെയ്യുകയും വീട്ടിൽ വരുന്ന അതിഥികൾക്ക് സ്വയം പാചകം ചെയ്തു നിറഞ്ഞ മനസ്സോടെ സ്നേഹത്തോടെയുള്ള പെരുമാറ്റം അവരുടെ വീട്ടിൽ പോയിട്ടുള്ള ആർക്കും മറക്കാൻ സാധിക്കില്ല ഈയുള്ളവനും ഭക്ഷണം കഴിക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.രണ്ടു മക്കളാണ് ഇവർക്കുള്ളത് ഒരു മകളും ഒരു മകനും
കലാപരിപാടികളും ചോദ്യങ്ങളും ഉത്തരങ്ങളുമായി സമയം പോയത് അറിഞ്ഞില്ല ആറുമണി ആയപ്പോൾ നാരായണൻ സർ പറഞ്ഞു ജയാ എട്ടുമണിക്ക് ഒരു ഡിന്നർ പാർട്ടിയുണ്ട് ചെല്ലാമെന്ന് വാക്ക് കൊടുത്തതാണ് പോകണം അരമണിക്കൂറിനുള്ളിൽ നമുക്ക് അവസാനിപ്പിക്കാമെന്ന് ഞാന്‍ ഉറപ്പ് കൊടുത്തു കൃത്യസമയത്തുതന്നെ സ്നേഹസല്ലാപം അവസാനിപ്പിച്ചു

നാരായണന്‍സാര്‍ യാത്രയാകുമ്പോൾ എല്ലാവരിലും ഒരു ചെറുപുഞ്ചിരിയും  അദ്ദേഹം നമ്മുടെ അടുത്തു നിന്ന് പോകുന്നതിന്‍റെ വിഷമവും എല്ലാവരുടെയും മുഖത്ത് എനിക്ക് കാണാന്‍ സാധിച്ചു. നാരായണന്‍സാറിന്‍റെ മുഖത്തും ആ സ്നേഹവും വിഷമവും കാണാമായിരുന്നു. നമ്മൾ കൊടുക്കുന്ന സ്നേഹം നമുക്ക് തിരിച്ചുകിട്ടും നാരായണൻ സാറും കുടുംബവും അതാണ് തന്നത്. നാരായണൻ സാറിനും കുടുംബത്തിനും ഭക്ഷണം വിളമ്പി ഞങ്ങൾ കൊടുത്തപ്പോൾ ഞങ്ങൾക്ക് വിളമ്പിത്തരാന്‍ മറ്റുള്ളവര്‍ക്കൊപ്പംചേര്‍ന്ന്  നാരായണൻസാറും പ്രിയാമേഡവും മകൻ ഹരിയുമാണ്.

പരസ്പര സ്നേഹം ഊട്ടി ഉറപ്പിക്കാന്‍ സ്നേഹത്തില്‍ ചാലിച്ച് നല്‍കിയ സൗഹൃദത്തില്‍ എല്ലാവരും അലിയുകയായിരുന്നു. എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, എന്‍ ആര്‍ കെ വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം ,ജീവന്‍ ടി.വി സൗദി ബ്യൂറോ ചീഫ്‌ ഷംനാദ് കരുനാഗപള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍ ,അയൂബ് കരൂപടന്ന , കെ.കെ.സാമുവല്‍  ഷാജഹാന്‍ കല്ലമ്പലം റിഷി ലതീഫ്‌ , വിക്കി, ഫാരീസ്‌, ജിബിന്‍ ജോസ്,  ,കുഞ്ഞ്ജു സി നായര്‍ ,സോണി കുട്ടനാട്, ജിമ്മി, ഹനീഫ , ജോജി ,തുടങ്ങി ക്ഷമ സ്ത്രീ കൂട്ടായ്മയുടെ നേതാക്കള്‍ ആനി സാമുവല്‍ ,റെക്സി ജോര്‍ജ്‌, നജുമുന്നീസ ഷാജഹാന്‍, നയന ജിബിന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിരുന്നു എല്ലാവരോടും നന്ദി പറഞ്ഞു ഇറങ്ങുമ്പോള്‍ കളി തമാശയുടെ ആലസ്യംവിട്ട് ഞങ്ങള്‍ പുഞ്ചിരിച്ചുവെങ്കിലും മനസ്സില്‍ എവിടെയോ അദ്ദേഹം പോകുന്ന വിഷമം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു.ഒരു വേള അദ്ധേഹവും വിഷമിക്കുന്നപോലെ  തോന്നി. സ്നേഹത്തോടെ കൂടുതല്‍ എഴുതുന്നില്ല  അദ്ദേഹം ഫേസ്ബുക്കിലെ മുഖപുസ്തകത്തിൽ കുറിച്ചപോലെ “ഇത്രയും നല്ല സ്നേഹമുള്ള രുചികരമായ ഭക്ഷണം സ്വപനത്തിൽ മാത്രം” .അതെ ഇത്രയും നല്ല സ്നേഹവും പെരുമാറ്റവും വിനയവും സ്വപനത്തില്‍ മാത്രം .നന്ദി അങ്ങേക്കും കുടുംബത്തിനും നന്മകൾ നേരുന്നു.ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപാട് സ്നേഹവുമായി നാരായണന്‍സാറും കുടുംബവും മറ്റൊരു സ്ഥലത്തേക്ക്…….യാത്രാമംഗളങ്ങള്‍……

×