ബി.ജെ.പി നേതാവ് മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് നടത്തിയത് 2200 പശുക്കളുള്ള ഗോശാലയില്‍ ! വിരുന്നുകാര്‍ക്ക് വിഭവ സമൃദ്ധമായ സസ്യാഹാരവും പശുക്കള്‍ക്ക് പുല്ലും പിണ്ണാക്കും …

സുഭാഷ് ടി ആര്‍
Monday, February 12, 2018

ഛണ്ഡീഗഡ്: ഛണ്ഡീഗഡില്‍ ബി.ജെ.പി നേതാവ് മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് നടത്തിയത് ഗോശാലയില്‍.

ഗോസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനാണ് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ അവിനാശ് റായ് ഖന്ന മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് വ്യത്യസ്തമാക്കി മാറ്റിയത്. ഞായറാഴ്ചയാണ് വിവാഹ സല്‍ക്കാരം നടന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും പ്രമുഖ രാഷ്ട്രീയ നേതാക്കളുമെല്ലാം ഗോശാലയില്‍ എത്തിയാണ് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തത്. വിരുന്നുകാര്‍ക്ക് മികച്ച രീതിയിലുള്ള സസ്യാഹാരം നല്‍കിയപ്പോള്‍ പശുക്കള്‍ക്ക് പുല്ലും പിണ്ണാക്ക് ഉള്‍പ്പെടെ കലക്കിയ പ്രത്യേക പാനീയവും വിളമ്പി .

ഗോസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനാണ് വിവാഹസല്‍ക്കാരം ഗോശാലയില്‍ ആക്കിയതെന്ന് അവിനാശ് പറഞ്ഞു. 2200 പശുക്കളുള്ള ഗോശാലയിലായിരുന്നു സല്‍ക്കാരം.

×