Advertisment

മൊബൈൽ ഫോണിന്റെ സാന്നിധ്യവും,സ്വാധീനവും. ചതുർ മുഖം പ്രേക്ഷകർക്കൊപ്പം കണ്ട് നടൻ ഷാജുവും കുടുംബവും

New Update

പാലക്കാട്: തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന 'ചതുർ മുഖം'സിനിമ പ്രേക്ഷകർക്കൊപ്പം കണ്ട് നടൻ ഷാജു. കല്ലടിക്കോട് ബാലാ സിനിമാസിലാണ് കുടുംബ സമേതം ചിത്രം കാണാൻ എത്തിയത്.

ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ നടന്‍ ഷാജു ശ്രീധർ, നടിയും ഭാര്യയുമായ ചാന്ദ്‌നി, മക്കളായ നന്ദന, നീരാഞ്ജന എന്നിവർക്കൊപ്പം സെൽഫിയെടുത്തു.

Advertisment

publive-image

ഇതുവരെ പറയാത്ത കഥ എന്ന് എല്ലാ സിനിമയെക്കുറിച്ചും എല്ലാവരും പറയാറുണ്ടെങ്കിലും ഈ സിനിമ ഇതുവരെ പറയാത്ത കഥ തന്നെയാണെന്ന് നിസ്സംശയം പറയാമെന്ന്

ഷാജു പ്രതികരിച്ചു.

ചതുർ മുഖം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷമായുള്ള ഹൊറര്‍ ചിത്രമാണ് ചതുർമുഖം. രഞ്ജിത്ത് കമല ശങ്കര്‍,സലീല്‍.വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഒരു ഫോണ്‍ സൃഷ്ടിക്കുന്ന ഹൊറര്‍ ചുറ്റുപാടുകളും, ത്രില്ലിംഗ് മൊമെന്റ്‌സുമാണ് ചതുര്‍മുഖത്തെ വ്യത്യസ്തമാക്കുന്നത്.

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ സിനിമയാണ്.ബാലാ സിനിമാസ് മാനേജർ തങ്കപ്പൻ, ഹരികൃഷ്ണൻ,വിഷ്ണു,ശരത് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

chathurmuham
Advertisment