Advertisment

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം: പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: മധ്യപ്രദേശിലും ഭിന്നത രൂക്ഷം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഭോപ്പാലില്‍ ജ്യോതിരാത്യ സിന്ധ്യ അനുകൂലികള്‍ പ്രകടനം നടത്തി. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന് മധ്യപ്രദേശ് മുന്‍ പിസിസി അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് ആവശ്യപ്പെട്ടു.publive-image

രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യ തര്‍ക്കം. ഗുജ്ജര്‍ വിഭാഗം സച്ചിന്‍ പൈലറ്റിനായി തെരുവിലിറങ്ങി. ജയ്പൂര്‍ ആഗ്ര ഹൈവേ ഉപരോധിച്ചു. അതേസമയം, രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിനാണ് മുന്‍തൂക്കം.

മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരേയും ഒരുമിച്ച് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകും. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള കൊണ്ടുപിടിച്ച കൂടിയാലോചനകള്‍ ദില്ലിയില്‍ തുടരുകയാണ്. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്കാ ഗാന്ധിയും ഇത്തവണ കൂടിയാലോചനകളില്‍ പങ്കെടുക്കുന്നുണ്ട്.

chattisgrah
Advertisment