Advertisment

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല: അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു: ഭൂപേഷ് ഭാഗല്‍, സിങ്‌ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവര്‍ പട്ടികയില്‍

author-image
അനൂപ്. R
Updated On
New Update

ന്യൂഡെല്‍ഹി: ഛത്തീസ്ഗഢിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ നാളെ തീരുമാനമെടുത്തേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു. ഛത്തീസ്ഗഢില്‍ ഭൂപേഷ് ഭാഗല്‍, സിങ്‌ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവര്‍ പട്ടികയിലുണ്ട്.

Advertisment

publive-image

അതേസമയം മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രി ആരെന്ന് നാളെ പ്രഖ്യാപിക്കും. മധ്യപ്രദേശില്‍ കമല്‍ നാഥിനാണ് മേല്‍ക്കൈ. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെയും അശോക് ഗെലോട്ടിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു.

15 വര്‍ഷത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള രമണ്‍ സിംഗ് സര്‍ക്കാറിനെ കടപ്പുഴക്കിയെറിഞ്ഞാണ് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. 90 അംഗ സഭയിലെ 68 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി.ജെ.പിക്ക് 15 സീറ്റ് മാത്രമാണ് നേടാനായത്.

chattisgrah election
Advertisment