Advertisment

ആറു മിനിറ്റ് നാൽപ്പത്തിയഞ്ച് സെക്കൻഡിൽ പാര്‍ലമെന്‍റില്‍ 14 ആവശ്യങ്ങൾ ഉന്നയിച്ചു താരമായി ചാഴിക്കാടന്‍

New Update

ന്യൂഡല്‍ഹി റെയിൽയുമായി ബന്ധപ്പെട്ട ചർച്ചയിൽ കേരളത്തിന്‍റെ പ്രത്യേകിച്ചു കോട്ടയത്തിന്‍റെ നിരവധി ആവശ്യങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കുന്നതിന് സാധിച്ചു .

Advertisment

publive-image

1)കേന്ദ്ര സർക്കാർ റെയിൽവേ സ്വകാര്യവത്കരിക്കണം എന്ന താത്പര്യത്തിൽ സാധാരണക്കാരുടെ യാത്രാ മാർഗമായ റെയിൽവേയെ ഒഴിവാക്കുന്നത് ശരിയല്ല.

2)കേരളത്തിന് അർഹമായ പരിഗണന റെയിൽവേ വികസനത്തിന്‌ നൽകുന്നില്ല,

3)പുതിയ പദ്ധതികൾ റെയിൽവേ കേരളത്തിന്‌ അനുവദിക്കുന്നില്ല തുടങ്ങിവെച്ച വികസനം പൂർത്തിയാക്കുന്നതിനു ആവശ്യമായ പണം അനുവദിക്കുന്നില്ല ഇതിനു മാറ്റമുണ്ടാവണം.

4)തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള പാത ഇരട്ടിപ്പിക്കൽ പൂർണ്ണമായിട്ടില്ല

5)ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള 18കിലോമീറ്റർ പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണം

6)കോട്ടയം റെയിൽവേ സ്റ്റേഷന്‍റെ നവീകരണവുമായി ബന്ധപെട്ടു പ്രവർത്തനങ്ങൾ നടന്നുവരുന്നു ഗുഡ് ഷെഡ് ഏരിയയിൽ നിന്നുമുള്ള പ്രേവേശന ഗേറ്റിന്‍റെ നിർമ്മാണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശം നൽകണം,

7)2011ൽ കോച്ചിങ് ടെർമിനൽ നിർമിക്കുന്നതിനുള്ള അനുവാദം മറ്റു പലസ്ഥലങ്ങളിലേതുപോലെ കോട്ടയത്തിനു ലഭിച്ചതാണ് എന്നാൽ 2011ൽ അനുവാദം ലഭിച്ച എല്ലാ കോച്ചിങ് ടെർമിനലുകളും നിർമ്മാണം പൂർത്തിയാക്കിയെങ്കിലും കോട്ടയത്തേത് നിർമാണം ആരംഭിച്ചിട്ടുപോലുമില്ല. ഉടൻ നിർമ്മാണമാരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം

8)മുളന്തുരുത്തി, കുറുപ്പന്തറ, മാഞ്ഞൂർ, കാരിത്താസ് എന്നിവിടങ്ങളിലെ റെയിൽവേ ഓവർബ്രിഡ്ജിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിനു സർക്കാർ നടപടികൾ സ്വീകരിക്കണം.

publive-image

9)കോട്ടയത്തും കുമാരനെല്ലൂരിലും അടിപ്പാത നിർമ്മിക്കുന്നതിനായുള്ള നിർദേശം വളരെ നാളായി പെൻഡിങ്ങിലാണ് നിലവിലുള്ള റെയിൽവേ ഓവർബ്രിഡ്ജ് കാൽനടയാത്രക്കാർക്കും മുതിർന്നയാളുകൾക്കും പ്രയോഗികമല്ലാത്തതിനാൽ നിമ്മിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു ആവശ്യമായ നടപടികൾ സ്വീകരിക്കണം

10)ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും കേരളത്തിൽനിന്നും ബാംഗ്ലൂർക്കു യാത്ര ചെയ്യുന്നത്. നിലവിൽ രണ്ടു ട്രെയിൻ മാത്രമാണ് സർവ്വീസ് നടത്തുന്നത്,ഭൂരിപക്ഷം ആളുകളും ബസ് സർവ്വീസിനെ ആശ്രയിക്കേണ്ടി വരുന്നു. ഈ അടുത്തിടെ ബാംഗ്ലൂരിൽ നിന്നുള്ള ബസ് അപകടം ഉണ്ടായി വലിയ അത്യാഹിതം സംഭവിച്ചു. ഈ പരിഗണിച്ചു അടിയന്തിര മായി കേരള -ബാംഗ്ലൂർ ഒരു ട്രെയിൻ കൂടെ അനുവദിക്കണം

11)ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് എന്‍റെ പാർലമെന്റ് മണ്ഡലത്തിലെ ഏറ്റുമാനൂരിൽ വേണമെന്നുള്ള ആവശ്യം ദീർഘനാളായുള്ളതാണ് പാലരുവി 16791, 16792 വഞ്ചിനാട് 16303, 16304മലബാർ എക്സ്പ്രസ്സ്‌ 16629, 16630 എന്നീ ട്രെയിനുകൾ ഏറ്റുമാനൂരിൽ സ്റ്റോപ്പനുവദിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.

12)രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച ശബരി റെയിൽവേ പദ്ധതി ദീർഘനാളായുള്ള ആവശ്യമാണ്. പദ്ധതി പൂർത്തിയാക്കുന്നതിന് രണ്ടായിരത്തി ഇരുനൂറ് കോടിയിൽ പരം രൂപാ ആവശ്യമാണ് ഈവർഷത്തെ ബജറ്റുവിഹിതം ഒരുകോടി രൂപാ മാത്രമാണ് കൂടുതൽ തുക അനുവദിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.

13)തിരുവനന്തപുരത്തിന് പ്രത്യേക റെയിൽവേ സോൺ അനുവദിക്കണമെന്നുള്ളത് ദീർഘനാളായുള്ള ആവശ്യമാണ് തിരുവനന്തപുരത്ത് ഹെഡ്‍ക്വർട്ടേഴ്‌സോടുകൂടിയ റെയിൽവേ സോൺ ഉടൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

14)ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രയാണ് തിരുവനന്തപുരത്തുനിന്നും ഡലൽഹിയിലേക്കുള്ളത് ഈ യാത്രക്കായി കേരളത്തിൽ നിന്നുള്ള ട്രെയിനുകളിലെ ബോഗി കൾ വളരെ പഴയതാണ് മോശമായ അവസ്ഥയിലുള്ളതാണ് അതിനാൽ കേരളാ എക്സ്പ്രെസ്സിലെയും മംഗളാ എക്സ്പ്രെസ്സിലെയും ബിഗികൾ അടിയന്തിരമായി മാറിനൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണം

chazhikadan parliment
Advertisment