Advertisment

ഡോക്ടര്‍ ചമഞ്ഞ് കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ക്ക് വ്യാജ ചികിത്സ; തമിഴ് യൂട്യൂബര്‍ ആര്‍ പോര്‍ച്ചെഴിയന്‍ അറസ്റ്റില്‍

New Update

ചെന്നൈ: വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ തമിഴ് യൂട്യൂബര്‍ ആര്‍ പോര്‍ച്ചെഴിയന്‍ അറസ്റ്റില്‍. മെഡിക്കല്‍ ഡിഗ്രിയോ, പ്രൊഫഷണല്‍ പ്രാക്ടീസോ ഇല്ലാത്ത ഇയാള്‍ കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നെന്ന് പരാതി ലഭിച്ചതിനെതുടര്‍ന്നായിരുന്നു അറസ്റ്റ്.

Advertisment

publive-image

അറുപതുകാരനായ പോര്‍ച്ചഴിയന്‍ ചിന്നസേലത്തിനടുത്ത് കൂഗയൂര്‍ എന്ന പ്രദേശത്ത് ഒരു ക്ലിനിക്കും നടത്തിയിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ക്ലിനിക്കിന് അടുത്തുനിന്ന് സിറിഞ്ചുകള്‍, മരുന്നുകള്‍, ഗുളികകള്‍, ഇന്‍ജെക്ഷന്‍ ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി.

ഇലക്ട്രോ ഹോമിയോപ്പതി മെഡിസിന്‍ ആന്റ് സര്‍ജറി ഡിഗ്രി മാത്രമുള്ള ഇയാള്‍ കൊവിഡിനടക്കം ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജചികിത്സയ്‌ക്കൊപ്പം വഞ്ചനാക്കുറ്റം ചുമത്തി മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പോര്‍ച്ചെഴിയന്റെ ‘സാപ്പാട്ടുരാമന്‍‘ എന്ന ചാനലിന് യൂട്യൂബില്‍ 1.04 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. ഫുഡ് വ്‌ളോഗിംഗ് ചാനലായ ‘സാപ്പാട്ടുരാമന്‍’ യൂട്യൂബില്‍ വെരിഫൈഡ് ചാനലാണ്. 2018 മെയ് 22 നാണ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്.

fake doctor arrest
Advertisment