തരംഗമായി ‘ചീറ്റ് ഇന്ത്യ’യിലെ പുതിയ ഗാനം; വീഡിയോ കാണാം

ഫിലിം ഡസ്ക്
Wednesday, January 9, 2019

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും ഏറെ ആരാധകരെ സൃഷിടിച്ചിട്ടുള്ള താരമാണ് ഇമ്രാന്‍ ഹാഷ്മി. താരം തികച്ചും വിത്യസ്ഥ കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ചീറ്റ് ഇന്ത്യ. വിദ്യാഭ്യാസ മേഖലയിലെ ചതിയും അഴിമതിയുമാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സൗമിക് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശ്രയാ ധന്വന്തരിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജനുവരി 25 ന് ചിത്രം തീയറ്ററുകളിലെത്തും.

 

×