Advertisment

വണ്ടിച്ചെക്കുകൾ നൽകി കബളിപ്പിച്ച കേസില്‍ പത്തു സൗദി പൗരന്മാര്‍ക്ക് കോടതി ശിക്ഷ.

author-image
admin
New Update

റിയാദ് - വണ്ടിച്ചെക്കുകൾ നൽകി കബളിപ്പിച്ച കേസുകളിൽ പത്തു സൗദി പൗരന്മാരെ വിവിധ പ്രവിശ്യകളിലെ കോടതികൾ ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. തടവും പിഴയുമാണ് ഇവർക്ക് കോടതികൾ വിധിച്ചത്.

Advertisment

publive-image

വണ്ടിച്ചെക്ക് കേസിൽ കുറ്റക്കാരനായ അബ്ദുല്ല ബിൻ അലി അൽജുഫാലിക്ക് അഞ്ചു മാസം തടവും 20,000 റിയാൽ പിഴയും അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽശോമറിന് എട്ടു മാസം തടവും 4,000 റിയാൽ പിഴയുമാണ് കോടതികൾ വിധിച്ചത്.

സുലൈമാൻ ബിൻ കരീം മുഹമ്മദ് അബ്ദുൽകരീമിന് ഒരു മാസം തടവും 10,000 റിയാൽ പിഴയും തുർക്കി ബിൻ മിസ്ഫർ അൽഖഹ്താനിക്ക് രണ്ടു മാസം തടവും 4000 റിയാൽ പിഴയും സഈദ് ബിൻ സ്വാലിഹ് അൽറസീസിന് മൂന്നു മാസം തടവും 5000 റിയാൽ പിഴയും സഅദ് ബിൻ ഇബ്രാഹിം അൽമുഹൈനിക്ക് 1000 റിയാൽ പിഴയും അബ്ദുല്ല ബിൻ അബ്ദുൽഗനി ബിൻ നഫീസക്ക് 2000 റിയാൽ പിഴയും ഖാലിദ് ബിൻ ദിയാബ് അൽദുഫൈരിക്ക് അഞ്ചു മാസം തടവും 5000 റിയാൽ പിഴയും ബദ്ർ ബിൻ സുവൈലിഹ് അൽമുതൈരിക്ക് 3000 റിയാൽ പിഴയും മിസ്ഫർ ബിൻ ഹസൻ അൽഖഹ്താനിക്ക് 1000 റിയാൽ പിഴയുമാണ് ശിക്ഷ.

Advertisment