Advertisment

കുമരകത്തേയ്ക്ക് വരൂ , കായലിലെ ആമ്പല്‍ വസന്തം കാണാം ! ; ആമ്പൽകാഴ്ച വേമ്പനാട് കായലിലെ ചീപ്പുങ്കൽ ഭാഗത്ത് 60 ഏക്കറോളം സ്ഥലത്ത്

New Update

കുമരകം :  കുമരകത്ത് ആമ്പല്‍ വസന്തം . കായലിലെ ആമ്പൽ വസന്തം കാണാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ സഞ്ചാരികളെ ക്ഷണിക്കുന്നു. ഇന്നു മുതൽ കാഴ്ചകൾ കാണാൻ കുമരകത്തേക്കു വരാം. 50 ശിക്കാര വള്ളങ്ങൾ ഒരുക്കിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ക്ഷണം. വേമ്പനാട് കായലിലെ ചീപ്പുങ്കൽ ഭാഗത്ത്60 ഏക്കറോളം സ്ഥലത്താണ് ആമ്പൽകാഴ്ച.

Advertisment

publive-image

കായലിന്റെ ആഴം കുറഞ്ഞ ഭാഗമാണിത്. എക്കൽ അടിഞ്ഞു കായലിന്റെ ആഴം കുറഞ്ഞതാണ് ആമ്പൽ വളരാൻ കാരണം. ഈ ഭാഗത്ത് ഓളം തല്ലൽ കൂടുതൽ ഇല്ലാത്തതും ആമ്പൽ വളർച്ചയ്ക്ക് അനുകൂല ഘടകമായി. ആമ്പലിനു സമീപത്തു വിവിധ ഇനം പക്ഷികളെയും കാണാം. സെപ്റ്റംബറിൽ ആരംഭിച്ച ആമ്പൽ സീസൺ ഡിസംബർ പകുതി വരെയാണ്. ∙ സമയം രാവിലെ 6 മുതൽ 9.30 വരെ

കോട്ടയം– കുമരകം റോഡിലെ കവണാർ പാലത്തിനു സമീപമുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ ഓഫിസിനു സമീപത്തു നിന്നാണു ശിക്കാര വള്ളങ്ങൾ പുറപ്പെടുന്നത്. കര മാർഗം പോകുന്നവർക്കു കുമരകം റോഡിലെ ചീപ്പുങ്കൽ പാലത്തിനു പടിഞ്ഞാറു മാലിക്കായൽച്ചിറ റോഡിലൂടെ കായൽ തീരം വരെ എത്താം. ഇവിടെ നിന്നാൽ ആമ്പൽ കാഴ്ച പൂർണമായും ആസ്വദിക്കാൻ കഴിയില്ല. വള്ളത്തിലെ യാത്രയാണു സൗകര്യപ്രദം.

2 പേർക്ക് മാത്രമായി ശിക്കാര വള്ളത്തിൽ പോകാം. നിരക്ക് 900 രൂപ (പ്രഭാത ഭക്ഷണം സൗജന്യം) 10 പേർ ഒരുമിച്ച്– ഒരാൾക്ക് 100 രൂപ വീതം. 10 മുതൽ 50 പേർ വരെ– 1700 രൂപ.

Advertisment