Advertisment

ഡല്‍ഹിയിലെ ചെ​ങ്കോട്ടയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെ​ങ്കോട്ടയില്‍ നിന്ന്​ ശേഖരിച്ച പക്ഷികളുടെ സാമ്പിളുകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

ചെ​ങ്കോട്ടയില്‍ 15ഓളം കാക്കക​ളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സാമ്പിളുകള്‍ പരിശോധനക്കായി അയക്കുകയായിരുന്നു . റിപബ്ലിക്​ ദിന ആഘോഷങ്ങള്‍ നടക്കാനിരി​ക്കെയാണ്​ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്​.

​ജലന്ധറിലെയും ഭോപാലിലെയും ലാബുകളില്‍ അയച്ചാണ്​ സാമ്ബിളുകള്‍ പരിശോധിച്ചത്​. റിപബ്ലിക്​ ദിന പരേഡ്​ നടക്കാനിരിക്കുന്ന ജനുവരി 26 വരെ ചെ​ങ്കോട്ട അടച്ചിടുമെന്ന്​ അധികൃതര്‍ അറിയിച്ചു.

ജനുവരി 26 വരെ പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രവേശനമുണ്ടാകില്ല. പക്ഷിപ്പനിയില്‍നിന്ന്​ സഞ്ചാരികളെ രക്ഷിക്കുന്നതിന്​ വേണ്ടിയാണ്​ നടപടിയെന്നും അധികൃതര്‍ പറഞ്ഞു.

chekota birdflu
Advertisment