Advertisment

യു ഡി എഫ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധസംഗമം നടത്തി.

author-image
admin
Updated On
New Update
ചേലക്കര : കിള്ളിമംഗലം ഗവ കോളേജ് പുതിയ കെട്ടിട ഉദ്ഘാടന പരിപാടിയിൽ യുഡിഎഫ് ജനപ്രതിനിധികളെ ഒഴിവാക്കി രാഷ്ട്രീയവൽക്കരിച്ച എം എൽ എ യുടെ നടപടിയിൽ പ്രധിഷേധിച്ചും  മാർക്ക്ധാന തട്ടിപ്പിൽ മാന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധസംഗമം നടത്തി.
Advertisment
publive-image
മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി എം അമീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ മെമ്പറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ഇ വേണുഗോപാലമേനോൻ അധ്യക്ഷത വഹിച്ചു.
പാഞ്ഞാൾ ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോണി മണിച്ചിറ, പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രാജൻവെട്ടത്ത്,ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് മാരായ  സി.പി ഗോവിന്ദൻകുട്ടി.ടി എം കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.ബി ഗിരിജാവല്ലഭൻ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം വി സുലൈമാൻ,സജി ജോസഫ് കേരളാകോൺഗ്രസ്,
കെഡിവൈഎഫ്ഡി സംസ്ഥാന പ്രസിഡന്റ് എ രതീഷ്, പഞ്ചായത്ത് അംഗങ്ങളായ ടി.കെ വാസുദേവൻ, കെ വി ആരിഫ. കെ ആസിയ, സുലേഖ സമദ്, കെ പി സി സി അംഗം എൻ എസ് വർഗ്ഗീസ്, എൻജിഒ മുൻ സംസ്ഥാന പ്രസിഡൻറ് എൻ കെ ബെന്നി, എം.ബി ഗിരിജാവല്ലഭൻ, സി എ മുസ്തഫ, കെ എ മുഹമ്മദ് കുട്ടി, പി കെ സൈദലവി, കെ സി ശിവദാസൻ,സി എച്ച് യുസഫ്, മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.
Advertisment