Advertisment

ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ; തെളിവിനു പകരമായി മനഃശാസ്ത്രം അപഗ്രഥനം

New Update

കൊച്ചി: കാസർകോട് ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമല്ലെന്ന്

സിബിഐ. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ മരണകാരണം ആത്മഹത്യയാണോ അപകടമാണോയെന്ന് പറയാൻ കഴിയില്ലെന്നാണ് മനഃശാസ്ത്ര അപഗ്രഥന റിപ്പോർട്ടുകളെ ആധാരമാക്കി സിബിഐയുടെ നിഗമനം. ഈ സാഹചര്യത്തില്‍ കേസന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.

Advertisment

publive-image

സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി കെ ജെ ഡാർവിനാണ് കേസന്വേഷണം അവസാനിപ്പിക്കാൻ അനുവാദം തേടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി ഇത് 4-ാം തവണയാണ് സിബിഐ റിപ്പോർട്ട് നൽകുന്നത്. കൊലപാതകം ആണെന്നതിന് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ജനുവരിൽ അന്വേഷണം അവസാനിപ്പിച്ച കേസിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് സിബിഐ തുടരന്വേഷണം നടത്തിയത്.

സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റും ചെമ്ബരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി 15 നാണ് കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താന്‍ സിബിഐക്കു കഴിഞ്ഞില്ല. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്യില്ലെന്നു ചൂണ്ടിക്കാട്ടി മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹര്‍ജിയിലാണു ശാസ്ത്രീയ അന്വേഷണം നടത്തി സിബിഐ വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

chembarika khasi murder
Advertisment