Advertisment

ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ കെട്ടിടത്തിൻറെ നിർമാണത്തിലെ അപാകതയെ കുറിച്ച് കിഫ് ബി ഉദ്യോഗസ്ഥർ പരിശോധന നടത്തി

New Update

publive-image

Advertisment

തൃശ്ശൂർ: വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ കെട്ടിടത്തിൻറെ നിർമാണത്തിലെ അപാകതയെ കുറിച്ച് കിഫ് ബി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കെട്ടിടത്തിൻ്റെ ഉറപ്പ് ഉപകരണങ്ങളുടെ സഹായത്തോടെ സംഘം പരിശോധിച്ചു.

പരിശോധന റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കിഫ് ബി യുടെ 3 കോടി രൂപ ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിൻ്റെ മേൽക്കൂരകളും ചുമരുകളും തൊട്ടാൽ അടർന്നു വീഴുന്ന അവസ്ഥയിലാണെന്ന് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

കെട്ടിടത്തിൻ്റെ നിർമാണത്തിലെ ക്രമക്കേടിനെ കുറിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നേരത്തെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്കാണ് മന്ത്രി നിർദേശം നല്‍കിയത്. അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. മന്ത്രിയ്ക്കെതിരെ കേസെടുക്കണെന്നാവശ്യപ്പെട്ട് ബിജെപി വിജിലൻസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisment