ചെമ്മാട് പ്രവാസി കൂട്ടായ്മ ധനസഹായം കൈമാറി.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, April 15, 2019
റിയാദ് : ചെമ്മാട് പ്രവാസി കൂട്ടായ്മയിലെ  മെമ്പറായിരിക്കെ  മരണപെട്ട നീലിമാവുങ്ങൽ കുഞ്ഞിമൊയ്തീൻ  കുട്ടി എന്ന പീച്ചിയുടെ കുടുംബത്തിന് ധനസഹായം കൈമാറി. റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മയുടെ സജീവ അംഗമായിരുന്ന പീച്ചി ഉസ്താദിന്റെ  കുടുംബത്തിന്  വീട് നിർമിക്കാനാണ് കൂട്ടായ്മ പണം സ്വരൂപിച്ചത്. ഇതിനായി സമാഹരിച്ച  4,60,000  രൂപയുടെ ചെക്ക്  MT അത്തീക്കിൽ നിന്നും പ്രസിഡന്റ്  സി പി  മുസ്ഥഫക്ക് കൈമാറി. ചെക്ക് നാട്ടിൽ ആദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ആഴ്ച തന്നെ കൈമാറും.
കൂട്ടായ്മ സമാഹരിച്ച ചെക്ക് സി.പി മുസ്തഫ ഏറ്റ് വാങ്ങുന്നു
റിയാദിൽ നടന്ന ചടങ്ങിൽ   അനിൽ,നിസാർ, സി.പി മുസ്തഫ, രതീഷ്, റഹീം തങ്ങൾ, എം എൻ ഷംസീർ, കെ പി അസ്‌ലം, മൻസൂർ, സിനാൻ, എന്നിവർ പങ്കെടുത്തു  സിദ്ദീക് കല്ലുപറമ്പൻ സ്വാഗതവും, എം.മുനീർ നന്ദിയും പറഞ്ഞു.
×