Advertisment

കെംപ്ലാസ്റ്റ് സന്‍മാര്‍ ഐപിഒ ആഗസ്റ്റ് പത്തു മുതല്‍

New Update

publive-image

കൊച്ചി: പ്രത്യേക രാസവസ്തുക്കളുടെ മേഖലയിലെ നിര്‍മാതാക്കളായ കെംപ്ലാസ്റ്റ് സന്‍മാറിന്റെ പ്രാഥമിക ഓഹരി വില്‍പന ആഗസ്റ്റ് പത്തു മുതല്‍ 12 വരെ നടത്തും. 530 രൂപ മുതല്‍ 541 രൂപ വരെയാണ് അഞ്ചു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാന്‍ഡ്.

1,300 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഉള്‍പ്പെടെ 3,850 കോടി രൂപയുടേതാണ് ഐപിഒ. കമ്പനി പുറപ്പെടുവിപ്പിച്ചിട്ടുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങള്‍ നേരത്തെ തിരിച്ചു വാങ്ങുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് പുതിയ ഓഹരികള്‍ വഴി ലഭിക്കുന്ന തുക വിനിയോഗിക്കുക.

Advertisment