Advertisment

ചെങ്ങന്നൂ‍ർ ബുധനൂർ സ്വദേശിയായ അഭിഭാഷകൻ കൊവിഡ് നിരീക്ഷണത്തിൽ : മാവേലിക്കര കുടുംബ കോടതിയിൽ നാളെയും മറ്റന്നാളും നിയന്ത്രണം: കേസുകൾ പരിഗണിക്കില്ല.

New Update

മാവേലിക്കര: മാവേലിക്കര കുടുംബ കോടതിയിൽ നാളെയും മറ്റന്നാളും നിയന്ത്രണം. കേസുകൾ പരിഗണിക്കില്ല. ചെങ്ങന്നൂ‍ർ ബുധനൂർ സ്വദേശിയായ അഭിഭാഷകൻ കൊവിഡ് നിരീക്ഷണത്തിൽ പോയതിനെ തുടര്‍ന്നാണ് തീരുമാനം. ഇദ്ദേഹത്തിന്‍റെ ബന്ധുവായ 76 കാരിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

publive-image

വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ സ്രവ പരിശോധനയ്ക്കായി കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത് അഭിഭാഷകനാണ്. ഇദ്ദേഹത്തിന്‍റെ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും. ആലപ്പുഴ ജില്ലാ കോടതിയിൽ ഉൾപ്പെടെ ഇദ്ദേഹം പോയിട്ടുണ്ട്.

Advertisment