Advertisment

ചെങ്ങറ സമരഭൂമിയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യവും അടിസ്ഥാന സൗകര്യ വികസനവും ഒരുക്കി ആസാദ് ഹിന്ദ് ഫൗജ്

New Update

ചെങ്ങറ: അസാദ് ഹിന്ദ് ഫൗജിന്റെ ദേശീയ കോർഡിനേറ്റർ ഡോ. ഷിഹാബുദ്ദീൻ ചെങ്ങറ സമരഭൂമിയിലെ വിദ്യാർത്ഥികളെ സന്ദർശിക്കുകയും അവരുടെ ഓൺലൈൻ പഠന സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. നിലവിൽ സമീപത്തുള്ള സ്കൂൾ ഒരുക്കിയിരിക്കുന്ന ടിവിയും ഡിടിഎച്ചും മാത്രമാണ് വിദ്യാർഥികളുടെ പഠന ഉപാധികൾ. ഓൺലൈൻ പഠനം മെച്ചപ്പെടുത്തുന്നതിനും ഇന്റർനെറ്റ് അധിഷ്ഠിത പഠനത്തിനും ആസാദ് ഹിന്ദ് ഫൗജ് വിദ്യാർഥികൾക്കായി കമ്പ്യൂട്ടറും മറ്റുപകരണങ്ങളും നൽകി.

Advertisment

അംബേദ്കർ സ്മാരക മാതൃകാ ഗ്രാമ വികസന സൊസൈറ്റി ചെയർമാൻ ടി ആർ ശശിയുമായും

സ്കൂൾ വിദ്യാർഥികൾക്കു മാർഗ്ഗനിർദ്ദേശം നൽകാനെത്തിയ അധ്യാപകരുമായും ചർച്ച നടത്തി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ആവശ്യ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി.

വിദ്യാർഥികൾക്ക് ടോയ്ലറ്റ് സൗകര്യം, ഇരിക്കാൻ ആവശ്യമായ കസേരകൾ, പവറിനു ആവശ്യമായ ബാറ്ററികൾ തുടങ്ങിയവയാണ് വിദ്യാർത്ഥികൾക്ക് അടിയന്തരമായി ആവിശ്യമുള്ളത്. ഡോ.ഷിഹാബുദീൻ വിദ്യാർഥികളുമായി സംവദിക്കക്കുകയും പഠനത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ആവശ്യകത മനസ്സിലാകുന്ന രീതിയിൽ ഉള്ള കഥകളും കാര്യങ്ങളും വിദ്യാർത്ഥികൾക്ക് പകർന്നു കൊടുത്തു.

ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ജില്ലാ കളക്ടർ പി.ബി.നൂഹിനെ കളക്ടറേറ്റിൽ അദ്ദേഹത്തിന്റെ ചേംബറിൽ ഡോ.ഷിഹാബുദ്ദീൻ സന്ദർശിക്കുകയും. ചെങ്ങറ സമരഭൂമിയിലെ വിദ്യാർത്ഥികളുടെ അവസ്ഥയെ പറ്റിയും അവർക്ക് വേണ്ട പഠനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെ പറ്റിയും ചർച്ച ചെയ്തു. ചെങ്ങറ സമരഭൂമിയിലെ വിദ്യാർഥികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് ഒരുക്കാമെന്ന് ജില്ലാ ഭരണ നേതൃത്വത്തിന്റെ ഉറപ്പ് കളക്ടർ നൽകി.

അട്ടപ്പാടിയിലെ നോഡൽ ഓഫീസർ ആയിരുന്ന ശ്രീ. പി. ബി. നൂഹ് അവിടെ ആസാദ് ഹിന്ദ് ഫൗജ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികളെ പറ്റി കേൾക്കുകയും അദ്ദേഹത്തിന്റെ അനുഭവത്തിലൂടെ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

അട്ടപ്പാടിയിലെ ആദിമനിവാസികൾ സ്വന്തം സംസ്കാരത്തിലും പാരമ്പര്യത്തിലും ഭാഷയിലും ഊന്നി മികച്ച വിദ്യാഭ്യാസം ചെയ്തു നാടിനെ നയിക്കുന്നവർ ആയി തീർന്നാൽ മാത്രമേ ആ ജനതയ്ക്ക് വിമോചനം ഉണ്ടാകു എന്ന് അദ്ദേഹം പറഞ്ഞു. ആസാദ് ഹിന്ദ് ഫൗജിന്റെയും ലക്ഷ്യം അതാണെന്നു ഡോ.ഷിഹാബുദീൻ അദ്ദേഹത്തോട് പറഞ്ഞു.

latest news all news
Advertisment