Advertisment

ചെന്നൈയില്‍ നിന്നെത്തി കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ്​ മരിച്ചു

New Update

കണ്ണൂര്‍: ചെന്നൈയില്‍ നിന്നെത്തിയ ശേഷം മാടായിയില്‍ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന വാടിക്കല്‍ സ്വദേശി റിബിന്‍ ബാബു മരിച്ചു. 18 വയസായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ്​ പ്രാഥമികവിവരം.

publive-image

പഞ്ചായത്ത്​ ക്വാറന്‍ീനില്‍ നിരീക്ഷണത്തിലായിരുന്നു റിബിന്‍. തുടര്‍ന്ന്​ പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന്​ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തേ ചെയ്​ത കോവിഡ്​ പരിശോധന നെഗറ്റീവായിരുന്നു. മരണശേഷവും സ്രവം പരിശോധനക്ക്​ എടുത്തിട്ടുണ്ട്​.

chennai kannur
Advertisment