Advertisment

അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

New Update

publive-image

Advertisment

ചെന്നൈ: അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം. ചെന്നൈ സിറ്റി പോലീസിന്റെ ആംഡ് റിസര്‍വ് യൂണിറ്റിലെ ഉദ്യോഗസ്ഥരായ ബി. രവീന്ദ്രന്‍(32) വി. കാര്‍ത്തിക്(34) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആമ്പത്തൂര്‍ എസ്റ്റേറ്റ് റോഡിലെ സ്വകാര്യ സ്‌കൂളിന് സമീപമായിരുന്നു അപകടം. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ആമ്പത്തൂര്‍ സ്വദേശി എസ്. അമൃതിനെ(25) പോലീസ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ കോയമ്പേടില്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് പോലീസുകാര്‍ അപകടത്തില്‍പ്പെട്ടത്. രവീന്ദ്രനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. സ്വകാര്യ സ്‌കൂളിന് സമീപത്തുവെച്ച് വലത്തോട്ട് തിരിഞ്ഞ ബൈക്കിനെ എതിര്‍ദിശയില്‍നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Advertisment