Advertisment

അഞ്ചു ലക്ഷം രൂപയുടെ ഇടപാടില്‍ സംശയം ; 2017ല്‍ നടന്ന ദമ്പതികളുടെ കൊലപാതകത്തില്‍ പരാതിക്കാരി അറസ്റ്റില്‍; വ്യാപാരിയെയും ഭാര്യയെയും കൊന്നത് സ്ലോ പോയിസനിങ്ങിലൂടെ

New Update

ചെന്നൈ: 2017ല്‍ നടന്ന ദമ്പതികളുടെ കൊലപാതകത്തില്‍ ഒരു ബന്ധു കൂടി അറസ്റ്റില്‍. മരിച്ച മീനാക്ഷിയുടെ സഹോദരി ലതയെയാണ് അറസ്റ്റ് ചെയ്തത്. ലതയാണ് ദമ്പതികളുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്.

Advertisment

publive-image

ചെന്നൈയ്ക്ക് അടുത്തുള്ള മൈലാപ്പൂരില്‍ 2017ലാണ് വ്യാപാരിയായ ധര്‍മ്മരാജനും ഭാര്യ മീനാക്ഷി കൊലപ്പെട്ടത്. വിഷം കൊടുത്തതാണ് കൊന്നതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വഴിത്തിരിവായാണ് മീനാക്ഷിയുടെ സഹോദരി ലത പിടിയിലായത്.

കോള്‍ വിശദാംശങ്ങളും ബാങ്ക് ഇടപാടുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ്. അഞ്ചു ലക്ഷം രൂപയുടെ ഇടപാടില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ലത കുറ്റസമ്മതം നടത്തിയത്. ലതയെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

'സ്ലോ പോയ്‌സണ്‍' നല്‍കിയാണ് ധര്‍മ്മരാജനെയും മീനാക്ഷിയെയും ബന്ധുക്കള്‍ കൊന്നതെന്ന് പൊലീസ് പറയുന്നു. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ലതയുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ പൊലീസ് മീനാക്ഷിയുടെ മറ്റൊരു സഹോദരി മൈഥിലി, ഭര്‍ത്താവ് പ്രവീണ്‍ കുമാര്‍, മകന്‍ ശരവണന്‍, സുഹൃത്ത് ബാലാമുരുകന്‍ എന്നിവരെ 2017ല്‍ അറസ്റ്റ് ചെയ്തു. കുട്ടികള്‍ ഇല്ലാതിരുന്ന ധര്‍മ്മരാജനും മീനാക്ഷിയും തങ്ങളുടെ സ്വത്തുവകകകള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത് ലതയെയാണ്.

2018ല്‍ കേസ് സിബി-സിഐഡിക്ക് കൈമാറി. തുടര്‍ന്നാണ് കേസില്‍ ലതയുടെ പങ്ക് വ്യക്തമായത്. ലതയുടെ കോള്‍ വിശദാംശങ്ങളും ബാങ്ക് ഇടപാടുകളും പരിശോധിച്ച അന്വേഷണ സംഘത്തിന് ലതയില്‍ സംശയം ഉയരുകയായിരുന്നു.

മീനാക്ഷിയുടെ ചെക്ക് ഉപയോഗിച്ച് അഞ്ചുലക്ഷം രൂപ ലതയുടെ അക്കൗണ്ടിലേക്ക് മാറ്റി. ദുരൂഹമായ ഇടപാടില്‍ സംശയം തോന്നിയ അന്വഷണ സംഘം ചോദ്യം ലതയെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

murder case crime
Advertisment