Advertisment

സ്റ്റോപ്പില്‍ ഇറങ്ങുന്നതിനായി സീറ്റില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ ഓടുന്ന ബസ്സില്‍നിന്നു പുറത്തേക്കു തെറിച്ചുവീണു, അന്‍പതുകാരിയ്ക്ക് ദാരുണാന്ത്യം

New Update

ചെന്നൈ: ഓടുന്ന ബസ്സില്‍നിന്നു പുറത്തേക്കു വീണ് അന്‍പതുകാരി മരിച്ചു. സ്റ്റോപ്പില്‍ ഇറങ്ങുന്നതിനായി സീറ്റില്‍ എഴുന്നേറ്റപ്പോള്‍ ബാലന്‍സ് തെറ്റി വാതിലിലൂടെ പുറത്തേക്കു വീഴുകയായിരുന്നു.

Advertisment

publive-image

കലുഗുമലൈ-രാമലിംഗം റൂട്ടില്‍ ഓടുന്ന ബസ്സിലാണ് അപകടമുണ്ടായത്. തെങ്കാശി സ്വദേശി മഹേശ്വരിയാണ് അപകടത്തില്‍ പെട്ടതെന്നു വ്യക്തമായിട്ടുണ്ട്. മകളുടെ വിവാഹത്തിനായുള്ള പര്‍ച്ചേസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹേശ്വരി ബസ്സില്‍നിന്നു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കു പരിക്കേറ്റതാണ് മരണകാരണം എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

accident death
Advertisment