Advertisment

ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ചോരവാര്‍ന്ന് യാത്രക്കാരന്‍; വാഹനം നിര്‍ത്തി ആശുപത്രിയിലെത്തിക്കാൻ സഹായവുമായി എം കെ സ്റ്റാലിന്‍

New Update

ചെന്നൈ: ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപം വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

Advertisment

publive-image

അപകട സമയത്താണ് മുഖ്യമന്ത്രി സ്റ്റാലിന്‍റെ വാഹനവ്യൂഹം അതേവഴി കടന്നു പോയത്. അപകടം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി വാഹനത്തിൽ നിന്നിറങ്ങി റോഡിൽ തെറിച്ചുവീണയാളെ ആശുപത്രിയിലാക്കാൻ നേതൃത്വം നൽകി.

ചൂളൈമേട് സ്വദേശിയായ അരുൾരാജ് എന്ന ഇരുചക്ര വാഹനയാത്രക്കാരനാണ് റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്. ആദ്യം കണ്ട ഓട്ടോറിക്ഷയിൽ ഇദ്ദേഹത്തെ കയറ്റി സുരക്ഷാ ജീവനക്കാരിൽ ഒരാളെയും ഒപ്പം അയച്ചതിന് ശേഷമാണ് മുഖ്യമന്ത്രി യാത്ര തുടർന്നത്.

Advertisment