Advertisment

ഐപിഎല്ലില്‍ കൊവിഡ് ആശങ്ക; ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗങ്ങള്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ഒരു ദേശീയ ബൗളര്‍ക്കും 12 സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും

New Update

publive-image

Advertisment

ദുബായ്: ഐപിഎല്ലിന്റെ പുതിയ സീസണ്‍ സെപ്തംബര്‍ 19ന് യുഎഇയില്‍ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. 12 സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും ഒരു ദേശീയ താരത്തിനുമാണ് (ബൗളര്‍) രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച താരത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച വലതുകൈയ്യന്‍ പേസര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ടീം അധികൃതര്‍ പുറത്തുവിട്ടു.

ദീപക് ചാഹറിനാണ് രോഗം സ്ഥിരീകരിച്ചതെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. 12 സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും രോഗം സ്ഥിരീകരിച്ചത് ടീമിന് കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. രോഗബാധിതരോട് രണ്ടാഴ്ച ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisment