Advertisment

കോവിഡ് പോസിറ്റീവായത് ദീപക് ചഹറിനെന്ന് റിപ്പോര്‍ട്ട്; വില്ലനായത് ചെന്നൈയിലെ 5 ദിവസത്തെ ക്യാംപ്

New Update

ഒരു ബൗളര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിലെ എട്ട് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ചെന്നൈയില്‍ ക്യാംപ് സംഘടിപ്പിച്ചതില്‍ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. യുഎഇയിലേക്ക് പറക്കുന്നതിന് മുന്‍പ് അഞ്ച് ദിവസത്തെ ക്യാംപാണ് ഫ്രാഞ്ചൈസി ചെന്നൈയില്‍ സംഘടിപ്പിച്ചത്.

Advertisment

publive-image

ചെന്നൈയില്‍ ക്യംപ് ചെയ്ത അഞ്ച് ദിവസത്തില്‍ മൂന്ന് ദിവസമാണ് ടീം പരിശീലനത്തിന് ഇറങ്ങിയത്. ആ ക്യാംപ് സംഘടിപ്പിച്ചതിലൂടെ എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിക്കവെ ചോദിച്ചു.

വേണ്ട അനുമതികള്‍ വാങ്ങിയാണ് സൂപ്പര്‍ കിങ്‌സ് ക്യാംപ് സംഘടിപ്പിച്ചത്. എന്നാല്‍ കളിക്കാര്‍ പരിശീലനം നടത്തിയ ചെപ്പോക്ക് സ്‌റ്റേഡിയം ഹോട്ട്‌സ്‌പോട്ട് പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. തമിഴ്‌നാട്ടില്‍ കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു കഴിഞ്ഞു. കോവിഡ് നെഗറ്റീവ് ഫലം വന്നതിന് ശേഷമാണ് യുഎഇയിലേക്ക് സംഘം പുറപ്പെട്ടത്. അഞ്ച് ദിവസത്തെ ക്യാംപിന് ഇടയിലാവും കോവിഡ് ബാധയേറ്റത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ടീമില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ കാര്യം സംബന്ധിച്ച് ചെന്നൈ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ 10നും 12നും ഇടയില്‍ അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റിവായതായാണ് പിടിഐയുടെ റിപ്പോര്‍ട്ട്. ചെന്നൈയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്ന ബൗളര്‍ ദീപക് ചഹറാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഇന്ത്യക്ക് വേണ്ടി അടുത്തിടെ കളിച്ച വലംകയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ധോനിയും സംഘവും സെപ്തംബര്‍ 1 വരെ ക്വാറന്റൈനില്‍ തുടരണം.

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റിന് ഭീഷണി ഇല്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഐപിഎല്ലിന്റെ ഷെഡ്യൂള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയതിന് ശേഷമാവും ഇനി ഷെഡ്യൂള്‍ പുറത്തിറക്കുക എന്നാണ് സൂചന.

sports news chennai super kings
Advertisment