Advertisment

പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയ എം ശിവശങ്കറെ മുഖ്യമന്ത്രിക്കു ഭയം; അതുകൊണ്ടാണ് ശിവശങ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്; കള്ളക്കടത്തു സംഘവുമായി ബന്ധമുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല; മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്ന് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

Advertisment

publive-image

പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയ എം ശിവശങ്കറെ മുഖ്യമന്ത്രി പിണറായി വിജയനു ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് ശിവശങ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

ശിവശങ്കറിനു വേണ്ടി മുന്‍കൂര്‍ ജാമ്യമെടുത്താണ് മുഖ്യമന്ത്രി സംസാരിച്ചത്. കള്ളക്കടത്തു സംഘവുമായി ബന്ധമുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഐടി വകുപ്പില്‍ നിയമന അഴിമതിയാണ് നടക്കുന്നത്. അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീക്ക് സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ ഉന്നത നിയമനം നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്ന ചെന്നിത്തല ആരോപിച്ചു.

സര്‍വീസ് റൂള്‍ അനുസരിച്ചാണെങ്കില്‍, ശിവശങ്കറിന്റെ പേരില്‍ കേസ് എടുത്ത് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെങ്കില്‍ കാര്യങ്ങള്‍ അങ്ങോട്ടേക്ക് എത്തുമെന്നും ചെന്നിത്തല പറഞ്ഞു.

remesh chennithala latest news cm pinarayi all news
Advertisment