Advertisment

ആര്‍.എസ്.എസിന് വിവരം ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : പൊലീസുകാരില്‍ ചിലര്‍ സര്‍ക്കാരിനെ ഒറ്റുകൊടുത്തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവിന്റെ മറുപടി.

Advertisment

publive-image

ശബരിമലയിലെ വിവരങ്ങള്‍ ആര്‍.എസ്.എസിന് ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ സേനയില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആര്‍.എസ്.എസിന് വിവരം ചോര്‍ത്തിയവര്‍ ആരെന്ന് പ്രഖ്യാപിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പൊലീസ് സേനയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി അശക്തനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Advertisment