Advertisment

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. രമേശ് ചെന്നിത്തലയുമായി ആറ് ദിവസമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ പോകേണ്ടി വരില്ലെന്ന് രോഗം സ്ഥിരീകരിച്ച പേഴ്‌സണല്‍ സ്റ്റാഫ് അംഗം പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞ ആറ് ദിവസമായി സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായതെന്നും കോവിഡ് സ്ഥിരീകരിച്ച പേഴ്‌സണല്‍ സ്റ്റാഫ് അംഗം പറഞ്ഞു. തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രോട്ടോക്കോള്‍ പ്രകാരം ഡി.എം.ഒയെ അറിയിച്ചെങ്കിലും അഞ്ച് ദിവസം കഴിഞ്ഞതിനാല്‍ ചെന്നിത്തല നിരീക്ഷണത്തില്‍ പോവേണ്ടതില്ലെന്ന് ഡി.എം.ഒ. അറിയിച്ചു.

chennithala personal staff
Advertisment