Advertisment

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്പെഷ്യല്‍ ഫണ്ട് അനുവദിക്കണം: രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം:  കോവിഡ്  19 നെ  നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു സ്പെഷ്യല്‍ ഫണ്ട് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ എം എല്‍ എ മാരോടും മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍   പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കോവിഡ്  വ്യാപനവും,  അതിനെ പിന്നാലെ പ്രഖ്യാപിച്ച ലോക്ക് ഡൗണും  തീരദേശത്തെ വറുതിയില്‍ ആഴ്ത്തിയിരിക്കുകയാണ്. അത് മൂലം മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യം പിടിക്കാനോ, പിടിച്ച മല്‍സ്യം  വില്‍ക്കാനോ കഴിയുന്നില്ല.   തീരദേശ മേഖല നേരിടുന്ന ഈ പ്രതിസന്ധിയെ മറികടക്കാന്‍   ഒരു അടിയന്തിര സാമ്പത്തിക  പാക്കേജ് പ്രഖ്യപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കടലോരമേഖലകള്‍ കുടിവെള്ള ക്ഷാമത്താല്‍ നട്ടം തിരിയുകയാണ്. ഇത് പരിഹരിക്കാന്‍  ടാങ്കര്‍ ലോറികള്‍ വഴി വെള്ളം എത്തിക്കാന്‍ ജില്ലാ കളക്ടര്‍മ്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണെമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേപോലെ കയര്‍, കശുവണ്ടി, ഖാദി, കൈത്തറി തൊഴിലാളികള്‍ക്കും പ്രത്യേക സാമ്പത്തിക പാക്കേജ്  അനുവദിക്കണമെന്ന നിര്‍ദേശവും  പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ചു.

കോവിഡ് രോഗ വ്യാപനം തടയുന്നതിനും, ജനങ്ങളുടെ ആശങ്ക അകറ്റാനും റാപ്പിഡ് ടെസ്റ്റുകള്‍ ഊര്‍ജ്ജിതപ്പെടുത്തണം. സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി സാമൂഹ്യ അകലം പാലിച്ച് കൊണ്ട് സന്നദ്ധ സംഘടനകള്‍ക്ക് കമ്യൂണിറ്റി കിച്ചനുകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കുകയും വേണം.

ഡയാലിസിസ് രോഗികള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി പ്രതിമാസം നല്‍കി വരുന്ന 1100 രൂപ പെന്‍ഷന്‍ കഴിഞ്ഞ 19 മാസമായി മുടങ്ങി കിടക്കുകയാണ്. അത് ഉടന്‍ നല്‍കണം. വയോമിത്രം ക്ലിനിക്കുകള്‍ ഉടന്‍ തുറക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും  ജന്‍ ഔഷധി ക്ലിനിക്കുകള്‍ തുറക്കുന്നുവെന്ന് എന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് അദ്ദേഹം വീഡിയോ  കോണ്‍ഫ്രന്‍സില്‍ ആവശ്യപ്പെട്ടു.

ഏലം ലേലം ചെയ്യുന്നത് നിര്‍ത്തിയത് അതിന്റെ  വില ഇടിയാന്‍ കാരണമായെന്നും രമേശ് ചെന്നിത്തല സൂചിപ്പിച്ചു. ലേലം ഉടന്‍ പുനസ്ഥാപിക്കണം. കുരുമുളക്, വാഴ, കൈതചക്ക, റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണം. റബ്ബര്‍ വിലസ്ഥിരതാ ഫണ്ട് കുടിശ്ശിക ഉള്‍പ്പെടെ നല്‍കണം.ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളായ  പ്രവാസികള്‍ അതിരൂക്ഷമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ കേന്ദ്ര വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കണം എംബസികളുടെ പ്രവര്‍ത്തനങ്ങള്‍ ഇവരേ സഹായിക്കാന്‍ സജ്ജമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment