Advertisment

ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയോഗിച്ച നടപടി വളരെ ദൗര്‍ഭാഗ്യകരമെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം രണ്ട് ജില്ലാ ജഡ്ജിമാരെ തഴഞ്ഞ് കൊണ്ട് ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയോഗിച്ച നടപടി വളരെ ദൗര്‍ഭാഗ്യകരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് രമേശ് ചെന്നിത്തല. ഒരു പി ടി എ യിലെ അംഗമാണ് എന്നുള്ള പരിഗണന മാത്രം വച്ചുകൊണ്ട് ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള പോസ്റ്റിലേക്ക് ഒരാളെ നിയമിക്കുന്നത്.

Advertisment

publive-image

മുന്‍ചീഫ് സെക്രട്ടറിമാര്‍ ഇരുന്ന പോസ്റ്റാണിത്. ആ പോസ്റ്റില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന ഏക പരിഗണന വച്ച് ഒരാളെ ബാലാവകാശകമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് അങ്ങേയറ്റത്തെ ധാര്‍ഷ്ട്യമാണ്. സര്‍ക്കാരിന്റെ തെറ്റായ നടപടിയാണ്. കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന കാലമാണ്.

പല പോക്‌സോ കേസുകളും തെളിയാതെ പോകു്ന്ന കാലമാണ്. അതിനെയൊക്കെ തടയാന്‍ ബാധ്യസ്ഥമായ ബാലവകാശ കമ്മീഷനില്‍ ഇത്തരത്തിലൊരു പാര്‍ട്ടി നിയമനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്ന കാര്യമല്ല.

chennithala response
Advertisment