Advertisment

കേരളത്തില്‍ ഒരുസീറ്റു പോലും ലഭിക്കില്ലെന്നുറപ്പായപ്പോഴാണ് മോദി സംസ്ഥാനത്തെത്തി വര്‍ഗീയത ആളിക്കത്തിക്കുന്ന പ്രസംഗം നടത്തുന്നത് ; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: ശബരിമല വിശ്വാസത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസം സംരക്ഷിക്കുമെന്ന് നരേന്ദ്രമോദി പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

ശബരിമല വിഷയത്തില്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരാഞ്ഞതെന്നും ഭരണഘടനാ ഭേദഗതി വരുത്താന്‍ തയ്യറാവാത്തതെന്നും ചെന്നിത്തല ചോദിച്ചു. സുപ്രീം കോടതിയില്‍ റിവ്യൂഹര്‍ജി നല്‍കാന്‍പോലും ബിജെപിയോ ശബരിമല കര്‍മ്മസമിതിയോ തയ്യാറായിട്ടില്ല. വിശ്വാസികള്‍ക്ക് വേണ്ടി എന്നും നിലനിന്നത് യുഡിഎഫാണെന്നും ചെന്നിത്തല പറഞ്ഞു.

സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാനത്ത് നിരോധാനജ്ഞ നടപ്പിലാക്കണമെന്ന് ആഭ്യന്തരമന്ത്രാലയമാണ് ആവശ്യപ്പെട്ടത്. ഇത് മുഖ്യമന്ത്രി പിണറായിക്ക് എളുപ്പമായി. വിശ്വാസസംരക്ഷണത്തിനെതിരായ നിലപാടുകളാണ് മോദിയും പിണറായിയും സ്വീകരിച്ചത്. ശബരിമലയെ കലാപഭൂമിയാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിണറായിക്കും മോദിക്കും മാറിനില്‍ക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ ഒരുസീറ്റുപോലും ലഭിക്കില്ലെന്നുറപ്പായപ്പോഴാണ് നരേന്ദ്രമോദി സംസ്ഥാനത്തെത്തി വര്‍ഗീയത ആളിക്കത്തിക്കുന്ന പ്രസംഗം നടത്തുന്നത്. കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയമായി ചിന്തിക്കുന്നവരല്ലെന്നും വര്‍ഗീയമായി കരിമരുന്ന് ഇട്ടാല്‍കത്തിപ്പടരുന്ന ആളുകളല്ല ഇവിടെയുള്ളതെന്നും മോദിക്ക് മനസിലാവുമെന്ന് ചെന്നിത്തല പറഞ്ഞു.

Advertisment