Advertisment

കോൺഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഎം തീരുമാനം; ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

New Update

publive-image

ആലപ്പുഴ: ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ രാജിവച്ചു. കോൺഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഎം തീരുമാനത്തെ തുടർന്നാണ് രാജി. രാജിവച്ചില്ലെങ്കിൽ വിജയമ്മയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകിയിരുന്നു.

ചെന്നിത്തലയില്‍ പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. 18 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എല്‍ഡിഎഫിന് അ‍ഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്.

Advertisment