Advertisment

പൗരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടം ഒരു മതേതര പോരാട്ടമാണ്...ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടം ഒരു മതേതര പോരാട്ടമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Advertisment

publive-image

രാജ്യത്തെ മതേതരത്വം സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടമാണ് നടക്കുതെന്നും വലിയൊരു അജണ്ട തയ്യാറാക്കിക്കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതസംഘടനകളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി ബില്‍ പാസ്സാക്കിയതിനെ ഭരണഘടനയുടെ നിരാസമായി വേണം കാണാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെമ്പാടും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്.

അതിന് ജാതിയും മതവും വര്‍ഗവും ഒന്നുമില്ല. എല്ലാവരും സമരത്തിന്റെ പാതയിലാണ് അതിനുകാരണം ഭരണഘടന ഉറപ്പ് നല്‍കുന്ന അധികാര-അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം നടക്കുന്നു എന്നുള്ളതുകൊണ്ടാണ്.

വളര്‍ന്നുവരുന്ന ഇത്തരം പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ കേന്ദ്ര ഗവണ്‍മെന്റിന് സാധ്യമല്ല. ആ സാഹചര്യത്തില്‍ നിയമപരമായും രാഷ്ട്രീയപരമായും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്ക് നേരെയുള്ള പോരാട്ടം യുഡിഎഫ് തുടരും. യുഡിഎഫ് ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും അജണ്ട നടപ്പാക്കാനുള്ള കുത്സിത മാര്‍ഗമായിട്ടാണ്ഞങ്ങള്‍ ഇതിനെ കാണുന്നത്. - രമേശ് ചെന്നിത്തല പറഞ്ഞു.

chennithala
Advertisment