തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ്: പ്രവാസി മലയാളി നാസില്‍ അബ്ദുള്ളക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും രംഗത്ത് : ഇവർ മുഖ്യമന്ത്രിയെ കാണും

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്‍കിയ പ്രവാസി മലയാളി നാസില്‍ അബ്ദുള്ളക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും രംഗത്ത് .

Advertisment

publive-image

ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയെ കാണും. നാസില്‍ പഠിച്ച ഭട്ക്കല്‍ അഞ്ചുമാന്‍ എന്‍ജിനീയറിംഗ് കോളേജിലെ അലുമ്നി അസോസിയേഷനാണ് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

നാസിലിനും കുടുംബത്തിനും നീതി കിട്ടാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നാസിൽ ഇടതുപക്ഷ അനുഭാവിയാണ്. മുഖ്യമന്ത്രി പക്ഷം പിടിച്ചിട്ടില്ല.

തുഷാറിന് വേണ്ടി സഹായം അഭ്യർത്ഥിച്ചത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം മാത്രമാണെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ വിശദീകരിച്ചു. കോളേജിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാസിലിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി.

Advertisment