Advertisment

ചേർപ്പുങ്കൽ വിഷയത്തിൽ ഗവർണർ ഇടപെടണം: എസ് എം വൈ എം പാലാ രൂപത

New Update

കോട്ടയം: അഞ്ജു പി ഷാജി എന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണ കേസിൽ ഗവർണ്ണർ ഇടപെടണമെന്ന് എസ് എം വൈ എം പാലാ രൂപത ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കോളജിനും പ്രിൻസിപ്പാളിനുമെതിരെ വൈസ് ചാൻസിലർ നടത്തിയ അപക്വമായ പ്രസ്താവനയ്ക്കെതിരെ എസ് എം വൈ എം പാലാ രൂപത സമിതി യൂണിവേഴ്സിറ്റി കവാടത്തിൽ നടത്തിയ പ്രതിഷേധ സമരത്തിലായിരുന്നു ആവശ്യം ഉന്നയിച്ചത്. പ്രസിഡൻറ് ബിബിൻ ചാമക്കാലായിൽ അധ്യക്ഷത വഹിച്ച നിൽപ് സമരം കാത്തലിക് ഫോറം പ്രസിഡൻ്റ് ബിനു പി ചാക്കോ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സിൻഡിക്കേറ്റ് കൂടാതെയും വസ്തുതകൾ മതിയായ രീതിയിൽ പരിശോധിക്കാതെയും പ്രസ്താവന ഇറക്കിയ വൈസ് ചാൻസിലറുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും 20 നൂറ്റാണ്ടുകളായി കേരളത്തിൽ നന്മ മാത്രം ചെയ്യുന്നതിന് നേതൃത്വം കൊടുത്ത കത്തോലിക്ക സഭയെയും സഭയുടെ പൂർവികർ കെട്ടിപ്പടുത്ത സ്ഥാപനങ്ങളെയും മതാചാര്യന്മാരെയും അധിക്ഷേപിക്കുന്നതും തകർക്കുന്നതുമായ ഒരു നീക്കവും അംഗീകരിക്കില്ലെന്നും യജമാനനെക്കാൾ വലിയ ഭൃത്യൻ ചമഞ്ഞ് മന:പൂർവ്വം കരിവാരിത്തേക്കാൻ ശ്രമിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ അന്ധത നിറഞ്ഞ കാഴ്ചപ്പാട് മാറ്റുവാൻ പ്രതീകാമത്കമായി കണ്ണട യൂണിവേഴ്സിറ്റി കവാടത്തിനു മുന്നിൽ പ്രസിഡന്റ് സമർപ്പിച്ചു. ഇതുപോലുള്ള ദാരുണമായ സംഭവങ്ങളെ പോലും ദുരുപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ചില രാഷ്ട്രീയ പാർട്ടികളുടെ വർഗീയ മുഖം തിരിച്ചറിയണമെന്ന് പ്രസിഡന്റ് പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. ജന.സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ ,കേരള റീജിയണൽ കൗൺസിലർ ആൽവിൻ ഞായർകുളം, റോബിൻ താന്നിമലയിൽ, സാം സണ്ണി, എന്നിവർ പ്രസംഗിച്ചു. സെബാസ്റ്റ്യൻ ജോയി,ജോബിൻ ജോൺ, അരുൺ പി ജോസഫ്, ജോസഫ് മുട്ടുചിറ, ജോസ്മോൻ ജേക്കബ്, ചേർപ്പുങ്കൽ ഫൊറോന പ്രസിഡന്റ് ബ്രൗൺ അൽഫോൻസാപുരംഎന്നിവർ നേതൃത്വം നൽകി.

cherppukal issue4
Advertisment