Advertisment

ചേർപ്പ് സി.എൻ.എൻ ഹൈസ്‌കൂളിലെ പാദപൂജ - വകുപ്പ് തല നടപടി വേണമെന്ന് എംഎസ്എഫ്

New Update

publive-image

Advertisment

തൃശ്ശൂർ : ക്ലാസ് മുറികളെ മിഥുലാപുരികളാക്കി അധ്യാപകർ പൂജാരികളായി മാറുന്ന സംഭവങ്ങൾ കേരളത്തിൽ അരങ്ങേറുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേടാണെന്ന് എംഎസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

സഞ്ജീവനി മാനേജ്‌മെന്റിന് കീഴിലെ ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ നടന്ന ഗുരുപൂർണ്ണിമ പരിപാടിയിൽ വിദ്യാർത്ഥികളെ കൊണ്ട് പാദ പൂജ ചെയ്യിപ്പിച്ചു എന്ന സംഭവം പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്.

വിവിധ മതസ്ഥരായ മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ ഇത്തരത്തിൽ ഒരു പരിപാടി നടക്കുന്നത് അംഗീകരിക്കാനാകില്ല.വിഷയത്തിൽ സ്‌കൂൾ പ്രിൻസിപ്പാളിനും, പരിപാടി നടത്താൻ മുന്നിട്ടിറങ്ങിയ അധ്യാപകർക്കുമെതിരെ എംഎസ്എഫ് ഡി.ഡി.ഇ ക്ക് പരാതി നൽകുമെന്നും എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്സൽ യൂസഫ്, ജന.സെക്രട്ടറി അൽ റസിൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

latest
Advertisment