Advertisment

ചെര്‍പ്പുളശേരി പീഡനം :ഇരയായ  യുവതിക്കെതിരെ നവജാത ശിശുവിനെ ഉപേക്ഷിച്ച കുറ്റത്തിന്‌  ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: ചെര്‍പ്പുളശേരിയില്‍ സിപിഎം പാര്‍ട്ടി ഓഫീസിനുള്ളില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ യുവതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Advertisment

publive-image

അതേസമയം യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായ യുവാവിനെതിരെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവം ഒതുക്കി തീര്‍ക്കാന്‍ പാര്‍ട്ടി തലത്തില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ടെന്നും ആരോപണമുണ്ട്.

സിപിഎം പാര്‍ട്ടി ഓഫീസിനുള്ളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തക കൂടിയായ യുവതിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രണയം നടിച്ചായിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഈ മാസം 16ന് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി താന്‍ പീഡനത്തിനിരയായതായി മൊഴി നല്‍കിയത്.

ചെര്‍പ്പുളശേരിയിലെ കോളേജ് പഠന കാലത്ത് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു ഇരുവരും. മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയുടെ ഭാഗമായി പാര്‍ട്ടിയുടെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. പാര്‍ട്ടി ഓഫീസില്‍ നടന്ന പീഡനത്തിലാണ് ഗര്‍ഭിണിയായതെന്ന യുവതിയുടെ പരാതിയില്‍ മങ്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് ചെര്‍പ്പുളശേരി പൊലീസിന് കൈമാറിയതായി പാലക്കാട് ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.

എന്നല്‍ പാര്‍ട്ടി ഓഫീസില്‍ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളാണ് ഇതെന്നും സിപിഎം ചെര്‍പ്പുളശേരി ഏരിയ സെക്രട്ടറി ആരോപിച്ചു.

Advertisment