Advertisment

ചേര്‍ത്തലയില്‍ ചെങ്ങണ്ടപ്പാലത്തില്‍ ബൈക്ക് വച്ച ശേഷം യുവാവ് പുഴയിലേക്ക് ചാടി; തിരച്ചില്‍ തുടരുന്നു; ആലപ്പുഴ ബോട്ട് ജെട്ടിയില്‍ 42കാരന്റെ മൃതദേഹം കണ്ടെത്തി

New Update

ആലപ്പുഴ: ചേർത്തല ചെങ്ങണ്ടപ്പാലത്തിൽ നിന്നും യുവാവ് പുഴയിലേയ്ക്ക് ചാടി. ഇയാളെ കാണാതായതിന് പിന്നാലെ തെരച്ചിൽ ആരംഭിച്ചു. ഹേമന്ത് എന്നയാളെയാണ് കാണാതായത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.

Advertisment

publive-image

തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ മിലന്തി ഭവനിൽ പുരുഷോത്തമന്റെ മകനാണ് കാണാതായ ഹേമന്ത്. ഇദ്ദേഹത്തിന് 36 വയസാണ്. രാവിലെ ഒൻപത് മണിയോടെ ബൈക്കിൽ പാലത്തിലെത്തിയ ഇയാൾ, ബൈക്ക് നിർത്തിവച്ച ശേഷം താഴേക്ക് ചാടുകയായിരുന്നു.

ഇതിനിടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വർഗീസ് ജോണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 42 വയസായിരുന്നു. ഇയാളെ രണ്ട് ദിവസമായി കാണാനില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

drown death all news water death
Advertisment