Advertisment

തൃശൂർ ചെറുതുരുത്തിയിൽ 25കാരനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പന്നിക്ക് വച്ച കെണിയാണ് മരണത്തിന് കാരണമെന്ന് അഭ്യൂഹം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

New Update

തൃശൂർ : ചെറുതുരുത്തിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ. പൈങ്കുളം കിഴക്കേ മേനോത്ത് ബാലകൃഷ്ണൻ മകൻ രോഹിത്ത് ആണ് മരിച്ചത്. 25 വയസായിരുന്നു. ശനിയാഴ്ച രാത്രി പൈങ്കുളം മനപ്പടി സ്റ്റോപ്പിനു സമീപത്തെ പമ്പ് ഹൗസ് പാടശേഖരത്തിനരുകിലെ വെള്ളച്ചാലിലേക്കാണ് യുവാവ് ഷോക്കേറ്റ് വീണതായി പറയുന്നത്.

Advertisment

publive-image

കൂടെയുണ്ടായിരുന്നവർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പന്നിക്ക് വച്ചിട്ടുള്ള കെണിയാണ് മരണത്തിന് കാരണമെന്ന അഭ്യൂഹം നിൽനിൽക്കുന്നു. അസ്വാഭാവിക മരണത്തിന് ചെറുതുരുത്തി പൊലിസ് കേസെടുത്തു.

ഡോഗ് സ്ക്വാഡ് ,വിരലടയാള വിദഗ്ദ്ധർ എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

കൂടെയുണ്ടായിരുന്ന നാലു പേരെ പൊലീസ് ചോദ്യം ചെയ്തു. മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

accident death shocked death
Advertisment