Advertisment

നാഷണല്‍ ചെസ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി കേരളത്തിന്റെ അഭിമാനമായി ജുബിന്‍

New Update

കൊല്ലം :  കേരളത്തിന്റെ അഭിമാനമായ പതിമൂന്നു വയസ്സുകാരൻ ജുബിൻ ജിമ്മി മെയ് 4 മുതൽ 12 വരെ വിശാഖപട്ടത്തിൽ വച്ചു നടന്ന പതിമൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളുടെ നാഷണല്‍ ചെസ്സ് ടൂർണമെന്റിൽ 11 റൗണ്ടിൽ 9 പോയൻറ്റ് നേടി മുന്നാം സ്ഥാനം കരസ്ഥമാക്കി.

Advertisment

publive-image

ഒന്നും രണ്ടും സ്ഥാനവും 9 പോയന്റിൽ നിലനിർത്തി എൻകൗണ്ടർ റൂൾസ് അടിസ്ഥാനത്തിൽ ജുബിൻ മൂന്നാമതെത്തുകയായിരുന്നു. രണ്ടായിരത്തി ഇരുപതിൽ നടക്കുന്ന ലോക അണ്ടർ 13 ചാമ്പ്യൻഷിപ്പിലും, ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ജുബിൻ ഇന്ത്യയെ പ്രതിനിധീകരിക്കും.

ഉളിയക്കോവിലിൽ ശ്രീഭദ്രാ നഗർ ജിമ്മി ജോസഫിന്റെയും ജയമ്മ ജിമ്മിയുടെയും മകനും, തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ് ജുബിൻ.

publive-image

Advertisment