Advertisment

"ഭാരതം ആരുടേത് ?" ചേതന സാഹിത്യവേദി സംഘടിപ്പിച്ച വെബിനാർ വിചാരദീപ്തമായി

New Update

publive-image

Advertisment

ജിദ്ദ: പ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെ കടന്നുപോകുന്ന ഭാരതത്തിൽ ആവിഷ്ക്കാര അഭിപ്രായ സ്വാതന്ത്ര്യങ്ങൾ ഹനിക്കപെകയാണെന്നും നാടിന്റെ നയരൂപീകരണങ്ങളിൽ പോലും കോർപറേറ്റുകൾ സ്വാധീനിചു കൊണ്ടിരിക്കുന്ന പ്രവണത വർധിച്ചു വരുന്നതായും ജിദ്ദയിലെ ചേതന സാഹിത്യവേദി അഭിപ്രായപ്പെട്ടു.

സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഭാരതം അതിന്റെ യഥാർത്ഥ അവകാശികൾക്ക് അന്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സംഘടന വിലയിരുത്തി. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട് ചേതന സാഹിത്യവേദി സംഘടിപ്പിച്ച വെബിനാർ വിചാര നിർഭരവും സാമൂഹ്യ പ്രസക്തിയുള്ളതുമായി. "ഭാരതം ആരുടേത്?" എന്നതായിരുന്നു പരിപാടിയുടെ വിഷയം.

വെബിനാറിൽ ഉണ്ടായ ചർച്ചകൾ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ചരിത്രപരമായ അനിവാര്യത എടുത്തു പറയുകയും അത്‌ എല്ലാ പൗരന്മാരിലേക്കും എത്തിക്കുകയെന്നുള്ളത് ഉത്തരവാദിത്വമുള്ള പൗരന്റെ കടമയുമാണെന്ന് ഡോ. സരിൻ ഉണർത്തി.

നിരന്തരമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ഭാരതത്തെ ഫാസിസത്തിൽ നിന്ന് കരകയറ്റാൻ സാധ്യമാകുകയുള്ളു എന്ന് ബിസ്മി കൃഷ്ണ സമർത്ഥിച്ചു. നമ്മുടെ നാടിന്റെ സ്ഥായിയായ ഭാവം നാത്വത്തിൽ ഏകത്വം ആണെന്നും ഭാരതത്തിന്റെ മതേതര ആത്മാവിനെ ഒരിക്കലും ഒരു ഫാസിസ്റ്റു ഭരണാധികാരിക്ക് എല്ലാകാലത്തേക്കും തടവിലാക്കാനാവില്ലെന്ന് മലയാളം ന്യൂസ്‌ എഡിറ്റർ എ.എം സജിത്ത് പറഞ്ഞു.

കെ.ടി.എ. മുനീർ, സകീർ ഹുസ്സെയിൻ എടവണ്ണ, അബ്ദുൽ മജീദ് നഹ, ഷെരീഫ് കുഞ്ഞു, അബ്ബാസ് ചെമ്പൻ, അലി തേക്കുതോട്,അഷ്‌റഫ്‌ നിലാമ്പ്ര, ഉമ്മർ ചാലിൽ, ദാവൂദ്, തുടങ്ങിയവർ പ്രസംഗിച്ചു. മൂന്നു പ്രഭാഷകരുമായി പ്രേക്ഷകർ നടത്തിയ ആരോഗ്യപരമായ സംവാദം ആവേശകരമായിരുന്നുവെന്ന് കോഓർഡിനേറ്റർ അഹമ്മദ് യൂനുസ് പറഞ്ഞു.

സഹീർ മഞ്ഞാലി, വിലാസ അടൂർ, മനോജ്‌ മാത്യു, റോയ് മാത്യു, അഷ്‌റഫ്‌ കിഴക്കേയിൽ അബ്ദുൽ ഖാദർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

ഇക്ബാൽ പൊക്കുന്ന് വെബിനാർ നിയന്ത്രിക്കുകയും ചേതന കോർഡിനേറ്റർ യൂനുസ് കാട്ടൂർ സ്വാഗതം പറയുകയും റഷീദ് കൊളത്തറ വിഷയത്തെ ആസ്പദമാക്കി പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ശ്രീജിത്ത്‌ കണ്ണൂർ നന്ദി പറഞ്ഞു.

jeddah news
Advertisment