Advertisment

ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ചിലവേറിയതും അര്‍ത്ഥശൂന്യവുമായ പ്ര​വ​ര്‍​ത്ത​നം....എ​ല്ലാ രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ട​വ​ര്‍ എ​ന്താ​ണ് ചെ​യ്യു​കയെന്ന് എ​ഴു​ത്തു​കാ​ര​ന്‍ ചേ​ത​ന്‍ ഭ​ഗ​ത്

New Update

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ പീ​ഡ​ന​മാ​ണെ​ന്ന മു​ന്‍ പ​രാ​മ​ര്‍​ശ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ഴു​ത്തു​കാ​ര​ന്‍ ചേ​ത​ന്‍ ഭ​ഗ​ത്. പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ മ​തേ​ത​ര​മാ​യി​രി​ക്കാം, പ​ക്ഷേ അത് ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ ഉ​പ​ദ്ര​വ​മാ​ണെ​ന്നു ചേ​ത​ന്‍ ഭ​ഗ​ത് പറഞ്ഞു.

Advertisment

publive-image

ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ വ​ലി​യ ചില​വു​വ​രു​ന്ന​തും അ​ര്‍​ഥ​മി​ല്ലാ​ത്ത​തു​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ്. ഇ​ത് ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നു വ​ഴി​വ​യ്ക്കും. എ​ല്ലാ രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ട​വ​ര്‍ എ​ന്താ​ണ് ചെ​യ്യു​ക. എ​ല്ലാ രേ​ഖ​ക​ളു​മു​ണ്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​തു നി​ര​സി​ക്കാം. അ​പ്പോ​ള്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണു പോം​വ​ഴി​യെ​ന്നും ചേ​ത​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ല്‍ ജ​ന​ങ്ങ​ള്‍​ക്കു​ള്ള ഭീ​തി യ​ഥാ​ര്‍​ഥ​മാ​ണ്. സ​ര്‍​ക്കാ​ര്‍ വ​ലി​യ ഭ​യം സൃ​ഷ്ടി​ക്കു​ന്നു, പ്ര​ത്യേ​കി​ച്ചു ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ മ​തേ​ത​ര​മാ​യി​രി​ക്കാം, പ​ക്ഷേ അ​തു പീ​ഡ​ന​മാ​ണ്. വോ​ട്ട​ര്‍ ഐ​ഡി, ആ​ധാ​ര്‍, പാ​സ്പോ​ര്‍​ട്ട് ഒ​ന്നും ബാ​ധ​ക​മ​ല്ല. എ​ത്ര ത​വ​ണ ജ​ന​ങ്ങ​ള്‍ വ്യ​ക്തി​ത്വം തെ​ളി​യി​ക്കേ​ണ്ടി വ​രും. ഇ​ത് എ​പ്പോ​ഴാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്- ചേ​ത​ന്‍ ചോ​ദി​ച്ചു.

chethanbhagath
Advertisment