Advertisment

ചെറുവള്ളി എസ്റ്റേറ്റ്; സര്‍ക്കാരിന്റെ ഭൂമി സര്‍ക്കാര്‍ തന്നെ പണം കെട്ടിവച്ച് വാങ്ങുന്നത് വിചിത്രം : വി.എം. സുധീരന്‍

New Update

തിരുവനന്തപുരം : ശബരിമല വിമാനത്താവളം ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. എത്രയും വേഗത്തില്‍ കുറ്റമറ്റ നിലയില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകട്ടെ.ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലയില്‍ വിമാനത്താവള നിര്‍മ്മാണം മുന്നോട്ട് പോകണമെങ്കില്‍ ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ അന്നത്തെ ഇടതുമുന്നണി മന്ത്രിസഭയ്ക്ക് പറ്റിയ തെറ്റ് ആവര്‍ത്തിക്കരുത്.

Advertisment

publive-image

അനിവാര്യമായ പഠനങ്ങളോ പരിശോധനയോ ഇല്ലാതെ അന്നത്തെ സര്‍ക്കാര്‍ വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി നല്‍കിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.അവസാനം ഇടതുമുന്നണി മന്ത്രിസഭതന്നെ വിമാനത്താവളം വേണ്ടെന്ന് വയ്ക്കുന്നതുവരെ വിവാദങ്ങളുടെ പരമ്പരയായിരുന്നു ഉയര്‍ന്നുവന്നത്.

അതുകൊണ്ട് ശബരിമല. വിമാനത്താവളത്തിനുവേണ്ട സ്ഥലത്തിന്റെ നിയമപരമായ വ്യക്തത വരുത്തുക.

അനിവാര്യമായ പാരിസ്ഥിതിക-സാമൂഹ്യആഘാതപഠനം, സാധ്യതാപഠനം തുടങ്ങിയ വിശ്വാസയോഗ്യമായ ഏജന്‍സി മുഖാന്തിരം സുതാര്യമായി നടത്തുക ശബരിമല വിമാനത്താവളം സംബന്ധിച്ച പ്രാഥമിക നടപടികള്‍ തുടങ്ങുന്ന സന്ദര്‍ഭത്തില്‍ തന്നെ ഇക്കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കത്തുമുഖാന്തിരം പെടുത്തിയിരുന്നു.

18.11.46.കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ലൂയിബ്ഗര്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം.

ഇന്ത്യയിലെ തന്നെ സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴിലുള്ള രൃലറശയഹല ആയ വിദഗ്ധരെ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട സര്‍വ്വ പഠനങ്ങളും നടത്തുന്നതാണ് വിവാദങ്ങള്‍ ഒഴിവാക്കാന്‍ നല്ലത്. ആറ•ുളയിലെ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഇതാവശ്യമാണ്.

ഇപ്പോള്‍തന്നെ വിമാനത്താവളത്തിന് സ്ഥലമേറ്റെടുത്തുകൊണ്ട് 18.6.2020 ല്‍ പുറപ്പെടുവിച്ച ഉത്തരവ് വിവാദമായിരിക്കുകയാണ്.ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് ബഹു. മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.നിയമവിരുദ്ധമായ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍നിന്നും അനധികൃതമായി ബിലീവേഴ്സ് ചര്‍ച്ച് വാങ്ങിച്ചതാണ് ചെറുവള്ളി എസ്റ്റേറ്റ്.ഈ എസ്റ്റേറ്റ് ഉള്‍പ്പെടെ ഹാരിസണും സമാനമായ കുത്തകക്കമ്പനികളും നിയമവിരുദ്ധമായി കയ്യടക്കിവെച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം ഭൂമി സര്‍ക്കാരിന്റേതാണെന്ന് അസന്ദിദ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

നിവേദിത പി. ഹരന്‍ കമ്മീഷന്‍ ജസ്റ്റിസ് മനോഹരന്‍ കമ്മീഷന്‍, ഡോ. സജിത് ബാബുവിന്റെ റിപ്പോര്‍ട്ട് ഡോ. രാജമാണിക്യം ഐ.എ.എസ്. തയ്യാറാക്കിയ റിപ്പോര്‍ട്ട് എന്നിങ്ങനെയുള്ള ആധികാരിക പരിശോധനകളിലും ഇതെല്ലാം വ്യക്തമാണ്.

തന്നെയുമല്ല വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിലും ഈ കുത്തകക്കമ്പനികളുടെ തട്ടിപ്പുകളെക്കുറിച്ചും അവര്‍ സൃഷ്ടിച്ച വ്യാജ രേഖകളെക്കുറിച്ചും കണ്ടെത്തലുകളുമുണ്ട്.

ഇപ്രകാരം വിവിധ കമ്മീഷനുകള്‍ സര്‍ക്കാരിന്റേതാണെന്ന് അസന്ദിദ്ധമായി തെളിവുകള്‍ നിരത്തി കണ്ടെത്തിയ ഭൂമി, സംസ്ഥാന മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും സര്‍ക്കാരിന്റേതാണെന്ന് വ്യക്തമാക്കിയ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ തന്നെ പണം കെട്ടിവെച്ച് നടപടികളിലേക്ക് പോകുന്നുയെന്നത് വളരെ വിചിത്രമാണ്.

ഇതിന്റെയെല്ലാം ആത്യന്തിക ഫലം ചെറുവള്ളി എസ്റ്റേറ്റ് അനധികൃതമായി കൈക്കലാക്കിയ ബിലീവേഴ്സ് ചര്‍ച്ചിനും അവര്‍ക്ക് എസ്റ്റേറ്റ് വിറ്റ ഹാരിസണും നിയമവിരുദ്ധമായി ഭൂമി കയ്യടക്കിയിട്ടുള്ള സമാന കുത്തക കമ്പനികള്‍ക്കും അവര്‍ക്കാര്‍ക്കും ഇല്ലാത്ത അവകാശം സ്ഥാപിച്ചുകൊടുക്കുന്ന നടപടിയാണിത്. ദൂരവ്യാപകമായുള്ള സര്‍ക്കാരിന്റെ ഈ നടപടി വന്നപ്പോള്‍ തന്നെ തങ്ങളുടെ ഉടമസ്ഥാവകാശം അംഗീകരിച്ചുവെന്നാണ് ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം വന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കാതലായ ചില വ്യതിയാനമാണ് ഈ ഭൂമി പ്രശ്നത്തില്‍ വന്നത്.

ഈ കേസ്സുകളെല്ലാം ഫലപ്രദവും കാര്യക്ഷവുമായി നടത്തിയിരുന്ന അഡ്വ. സുശീല ഭട്ടിനെ റവന്യു സ്പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്തുനിന്നും നീക്കി.നിയമവിരുദ്ധമായി ഹാരിസണ്‍ കൈപ്പിടിയിലാക്കുക ഭൂമിയുമായി ബന്ധപ്പെട്ട് സി.ബി.ഐ., എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങള്‍ വേണമെന്ന് രാജമാണിക്യം റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാര്‍ വേണ്ടപോലെ പ്രതികരിച്ചില്ല. തണുപ്പന്‍ നയമാണ് അനുവര്‍ത്തിച്ചത്. ക്രൈംബ്രാഞ്ച്, 40 -ാം ക്രിമിനല്‍ കേസ് ഐ.ജി.യുടെ മേല്‍ നോട്ടത്തില്‍ തുടങ്ങിയത് നിഷ്‌ക്രിയമായി.

ഹൈക്കോടതിയില്‍ കേസ് നടത്തുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തി. കേസ് നടത്തുന്നതിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ലോ സെക്രട്ടറി തന്നെ രാജമാണിക്യം റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്നും നിലനില്‍ക്കില്ലെന്നും പറഞ്ഞ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.നേരത്തെ ഹൈക്കോടതിയും നല്‍കിയിട്ടുള്ള സത്യവാങ്മൂലങ്ങള്‍ക്ക് നേരെ വിപരീതം.

ഇല്ലാത്ത അവകാശം കുത്തക കമ്പനികള്‍ക്ക് സ്ഥാപിച്ചുകൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗം - എതിര്‍ഭാഗം. വക്കാലത്ത് ഏറ്റെടുത്തേതു പോലെ ചെറുവള്ളി എസ്റ്റേറ്റും അതുള്‍പ്പെടെ ഹാരിസണ്‍ വിറ്റ് കൈമാറിയതും സ്വയം കയ്യടക്കിവച്ചതുമായി 39000 ഏക്കറോളം ഭൂമി ഏറ്റെടുത്ത രാജമാണിക്യം ഐ.എ.എസ്സിന്റെ നടപടിയെ തികച്ചും സാങ്കേതികമായ കാരണത്താലാണ് ബഹു. ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍, ഈ ഭൂമിയില്‍ സര്‍ക്കാരിനുള്ള ഉടമസ്ഥാവകാശത്തെ നിരാകരിച്ചിട്ടില്ല.

സര്‍ക്കാരിന് ഇച്ഛാശക്തി ഉണ്ടായിരുന്നെങ്കില്‍ അടിയന്തിരനിയമനിര്‍മ്മാണത്തിലൂടെ പ്രസ്തുതഭൂമി ഉള്‍പ്പെടെയുള്ള 5.5 ലക്ഷം ഏക്കര്‍ ഏറ്റെടുക്കാമായിരുന്നു. പക്ഷേ, അതിനുപകരം അനധികൃതമായി ഹാരിസണ്‍ കയ്യടക്കിയ സര്‍ക്കാര്‍ ഭൂമിക്കും അവര്‍ നിയമവിരുദ്ധമായി മറിച്ചു വിറ്റ ഭൂമിക്കും ഉപാധികളുടെ പേരുപറഞ്ഞ് കരം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

ഇതും സംസ്ഥാന താത്പര്യത്തിന് വിരുദ്ധവും നിയമലംഘനവുമായ കുത്തക കമ്പനികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നു വ്യക്തം. തുടര്‍ന്ന് സമാനമായ മറ്റ് കമ്പനികളുടെ കരം സ്വീകരിക്കാനും തീരുമാനമായി.പിന്നീട് യാതൊരു കാരണവുമില്ലാതെ സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥാനത്തുനിന്നും രാജമാണിക്യത്തെ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ തന്നെ മാറ്റി.

സ്വകാര്യഭൂമി ഏറ്റെടുക്കുന്ന നിയമനടപടി ക്രമമാണ് സര്‍ക്കാര്‍ ഇതില്‍ പാലിച്ചുകൊണ്ട് സര്‍ക്കാര്‍ ഭൂമിക്ക് സര്‍ക്കാര്‍തന്നെ പണം കെട്ടിവച്ച് ഏറ്റെടുക്കേണ്ട അസാധാരണ നടപടി ഏറ്റവും ഒടുവില്‍ സ്വീകരിച്ചിട്ടുള്ളത് സര്‍ക്കാര്‍ താത്പര്യത്തിനു വിരുദ്ധമാണ്.

ഭൂപരിഷ്‌കാര നിയമത്തിന്റെ 50 -ാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് നിയമലംഘകര്‍ക്കുവേണ്ടിയുള്ള സര്‍ക്കാരിന്റെ ഈ കുത്സിത പ്രവൃത്തി.ഇത് ഏറ്റവും വലിയ ജനവഞ്ചന.

ഇതു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് പങ്കാളിത്തമുള്ളതും സിപിഎം നേതൃത്വം നല്‍കുന്നതുമായ സര്‍ക്കാരാണ് ഇതെല്ലാം ചെയ്യുന്നത്.

പൊതുമേഖലയെ ദുര്‍ബലമാക്കി അന്ധമായ സ്വകാര്യവത്കരണത്തിനെതിരെ കേന്ദ്രതൊഴിലാളി സംഘടനകള്‍ സമരം ചെയ്യുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ----- പ്രീണനം

സംസ്ഥാനത്തിന്റെ അമൂല്യമായ പൊതുസമ്പത്ത് മനഃപ്പൂര്‍വ്വം അന്യാധീനപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്നില്‍ വന്‍രാഷ്ട്രീയ അഴിമതിയുണ്ട്. തെല്ലുമെങ്കിലും കൂറ് ജനങ്ങളോട് ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തെറ്റ് തിരുത്തണം.

18.6.2020 ലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്ന ഉത്തരവ് റദ്ദാക്കണം.ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ സ്വകാര്യ സ്ഥാപനങ്ങളം കുത്തക കമ്പനികളും നിയമവിരുദ്ധമായി കൈപ്പിടിയിലാക്കിയിട്ടുള്ള 5.5 ലക്ഷം ഏക്കറോളം വരുന്ന ഭൂമി അടിയന്തരനിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണം. അപ്രകാരം ഏറ്റെടുക്കുന്ന ഭൂമിയിലാണ് ശബരിമല വിമാനത്താവളം വരേണ്ടത്.

ഭൂരഹിതരായ പാവങ്ങള്‍, പ്രളയദുരിതമനുഭവിക്കുന്നവര്‍, കോവിഡ് മൂലം ജോലിനഷ്ടപ്പെട്ടുവരുന്ന പ്രവാസി സഹോദരങ്ങള്‍ എന്നിവരുടെ പുനഃരധിവാസത്തിന് ഇപ്രകാരം ഏറ്റെടുക്കുന്ന ഭൂമി വിനിയോഗിക്കണം.

കോവിഡ് പ്രതിരോധത്തിന് ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി മുന്നോട്ട് പോകേണ്ട സന്ദര്‍ഭത്തില്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ ജനദ്രോഹനപടികള്‍ സര്‍ക്കാര്‍ നടത്തുകയാണ്.

യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ നിസ്സഹായതയാണ് സര്‍ക്കാര്‍ അവസരമാക്കുന്നത്.കോവിഡ് പ്രോട്ടോക്കോള്‍ സര്‍ക്കാര്‍തന്നെ ലംഘിക്കുന്ന ചിത്രമാണ് തോട്ടപ്പള്ളിയില്‍ കാണുന്നത്.

1500 ല്‍ പരം പോലീസ്, ഇരുന്നൂളോളം ലോറികള്‍, ജെ.സി.ബി.അതിന്റെ ഓപ്പറേറ്റര്‍ ഇതൊക്കെ പരാജയപ്പെടുത്തുക. കരിമണല്‍ ഖനനവുമായി മുന്നോട്ടുപോകുന്നു.

cheuvally vm sudheera
Advertisment