Advertisment

കോഴിക്കോട് മാനസികാസ്വാസ്ഥമുള്ള യുവതിയെ നിർത്തിയിട്ട ബസിനുള്ളിൽ വെച്ച് പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍

New Update

publive-image

Advertisment

കോഴിക്കോട്: ചേവായൂരിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിർത്തിയിട്ട ബസിൽ പീഡിപ്പിച്ചു. സംഭവത്തില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്‌, മുഹമ്മദ്‌ ഷമീർ എന്നിവരെ പൊലീസ് പിടികൂടി. മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങുകയായിരുന്നു.

യുവതി ഒറ്റയ്ക്ക് നടന്നുപോവുന്നത് കണ്ട പ്രതികള്‍ ഇവരുമായി പരിചയം സ്ഥാപിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട ബസ്സിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോയില്‍ കയറ്റിവിട്ടു.

വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനം നടന്ന സംഭവം പുറത്തറിഞ്ഞത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

rape
Advertisment