Advertisment

33 വര്‍ഷം, ഭക്ഷണം ചായ മാത്രം, ഇത് ചായ് വാലി പില്ലി ചേച്ചി

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

Advertisment

ചായ പ്രിയരല്ലാത്തവര്‍ ആരുണ്ട്, പ്രത്യേകിച്ച്‌ ഈ മഞ്ഞുകാലത്ത്. എന്നാല്‍ ചായയോട് മാത്രം പ്രിയമുള്ള ഒരാളുണ്ട്. ഛത്തീസ്ഗഡുകാരി പില്ലി ദേവി. കഴിഞ്ഞ 33 വര്‍ഷമായി ചായമാത്രം കുടിച്ച്‌ ജീവിക്കുന്ന ഇവര്‍ ഗ്രാമവാസികള്‍ക്ക് 'ചായ് വാലി ചേച്ചി"യാണ്. കൊറിയ ജില്ലയിലെ ബരദിയ ഗ്രാമ നിവാസിയായ പില്ലി ദേവി 11-ാം വയസിലാണ് മറ്റു ഭക്ഷണങ്ങള്‍ ഒഴിവാക്കിയത്.

ആറാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് പില്ലി ഭക്ഷണം കഴിക്കല്‍ അവസാനിപ്പിച്ചതെന്ന് പിതാവ് രതി റാം പറയുന്നു. ജനക് പൂരിലെ പാറ്റ്ന സ്കൂളില്‍ നിന്ന് ജില്ലാതല സ്പോര്‍ട്സ് ടൂ‌ര്‍ണമെന്റിന് പോയി തിരിച്ചെത്തിയ ശേഷം പില്ലി ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചു. പിന്നീട് ചായകുടി മാത്രമായി. തുടക്കത്തില്‍ പാല്‍ച്ചായ്ക്കൊപ്പം ബിസ്കറ്റും ബ്രഡും കഴിച്ചിരുന്നു. ക്രമേണ

പൂര്‍ണമായി കട്ടന്‍ ചായയിലേക്ക് മാറി. അതും സൂര്യാസ്തമനത്തിനു ശേഷം ഒരു ദിവസം ഒരിക്കല്‍ മാത്രമേ കുടിക്കുകയുള്ളൂ. പില്ലി ദേവിയുടെ ഭക്ഷണരീതി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോ എന്ന് ഭയന്ന വീട്ടുകാര്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തിയെങ്കിലും ഇതുവരെ രോഗമൊന്നും ഇല്ല.

Advertisment